മസ്തിഷ്‌ക മരണം: വെന്റിലേറ്ററില്‍ കിടത്തി വില പേശി സ്വകാര്യ ആശുപത്രികള്‍
തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ചവരെ വെന്റിലേറ്ററില്‍ കിടത്തി വില പേശുകയാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളെന്ന് ആക്ഷേപം. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും അവ ശ്രദ്ധയില്‍പ്പെട്ടതായും പറയുന്നത് ആരോഗ്യ മന്ത്രി തന്നെയാണ്. സ്വകാര്യ ആശുപത്രികള്‍സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ വെന്റിലേറ്ററില്‍ കിടത്തി സാമ്പത്തിക ചൂഷണം നടത്തുന്നുണ്ടെന്ന് ബോധ്യമായിട്ടുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ ഇന്നലെ നിയമസഭയിലാണ് അറിയിച്ചത്.
ഇത്തരത്തില്‍ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മസ്തിഷ്‌ക മരണം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ.തോമസ് ഐപ്പിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ മസ്തിഷ്‌ക മരണം സംഭവിച്ചാലുടന്‍ ബന്ധുക്കളെ അറിയിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു ശില്‍പശാലയും സംഘടിപ്പിച്ചിരുന്നു. ഇവ രണ്ടിന്റെയും നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."