തോടിന് കുറുകെ നിര്‍മിച്ച പാലം എടുത്തുമാറ്റി
സുല്‍ത്താന്‍ ബത്തേരി: കട്ടയാട് സ്വകാര്യവ്യക്തിയുടെ ഹോം സ്റ്റേയിലേക്ക് വന്യജീവിസങ്കേതത്തിലെ മരം ഉപയോഗിച്ച് പാലം നിര്‍മിച്ച സംഭവം വിവാദമായതോടെ പാലം വനംവകുപ്പ് പൊളിച്ചുമാറ്റി.
മരം മുറിച്ചതിന് കേസെടുക്കാനാണ് പ്രാഥമിക അന്വേഷണത്തില്‍ വനംവകുപ്പിന്റെ തീരുമാനം. ഇതിനുപുറമെ മരപ്പാലം കഴിഞ്ഞദിവസം വനംവകുപ്പ് പൊളിച്ചുനീക്കുകയും ചെയ്തു.
മരപ്പാലം നിര്‍മിച്ചത് വഴിതോടില് നിന്നുള്ള വെള്ളം മഴപെയ്താല്‍ കര്‍ഷകരുടെ കൃഷിയിടത്തിലേക്ക് മറിയുമെന്ന് പ്രദേശത്തെ കര്‍ഷകര്‍ ആരോപിച്ചിരുന്നു. ഈ വാര്‍ത്ത കഴിഞ്ഞദിവസം സുപ്രഭാതം പുറത്തു വിട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഇടപെട്ട് അന്വേഷണം നടത്തുകയും പാലം എടുത്തുമാറ്റുകയും ചെയ്തത്. വന്യജീവി സങ്കേതത്തിലെ ഒരിലപോലും എടുക്കരുതെന്ന നിയമം നിലനില്‍ക്കെയാണ് തോടിന്റെ ഗതിതന്നെ മാറ്റുന്ന തരത്തില്‍ സങ്കേതത്തില്‍ നിന്നും കടപുഴകി വീണ് മരം മുറിച്ച് തോടിന് കുറുകെ പാലം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."