ഷമി എക്‌സ്പ്രസ്
മാഞ്ചസ്റ്റര്‍: തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ജയം സ്വന്തമാക്കി ടീം ഇന്ത്യ മുന്നോട്ട്. ഇന്നലെ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 125 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ കരുത്ത് കാട്ടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 34.2 ഓവറില്‍ 143 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. മികച്ച നിലയില്‍ ഇന്ത്യ തുടങ്ങിയെങ്കിലും വിന്‍ഡീസ് ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ്‌നിരയെ പിടിച്ചു. ഒരു വേള 250 റണ്‍സിനുള്ളില്‍ ഇന്ത്യ തകരുമെന്ന് വിചാരിച്ചിരുന്നെങ്കിലും ധോണി നടത്തിയ മിന്നലാക്രമണമാണ് സ്‌കോര്‍ 268 ലെത്തിച്ചത്.
23 പന്തില്‍ 18 റണ്‍സെടുത്ത രോഹിത്തിനെ കെമര്‍ റോച്ച് ഹോപിന്റെ കൈയിലെത്തിച്ചതോടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് ലോകേഷ് രാഹുല്‍, വിരാട് കോഹ്‌ലി, ധോണി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോര്‍ ഇന്ത്യക്ക് സമ്മാനിച്ചത്. രാഹുലും കോഹ്‌ലിയും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ട് ഉ@ണ്ടാക്കിയാണ് ടീമിനെ തിരിച്ചുകൊണ്ട@ുവന്നത്. രാഹുല്‍ 64 പന്തില്‍ 48 റണ്‍സെടുത്തു. കോഹ്‌ലി 82 പന്തില്‍ 72 റണ്‍സെടുത്തു. ധോണി 61 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ നിന്നു. മൂന്ന് ബൗ@ണ്ടറിയും ര@ണ്ട് സിക്‌സറും താരം പറത്തി. പാണ്ഡ്യ 38 പന്തില്‍ 46 റണ്‍സെടുത്തു. വിജയ് ശങ്കറും കേദാര്‍ ജാദവും വീ@ണ്ടും പരാജയമായി. ഇന്ത്യന്‍ ബൗളിങ്ങിന്റെ കരുത്തിലാണ് വിജയം അനായാസമാക്കിയത്. കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റ് വീഴ്ത്തുകയും റണ്‍സ് വഴങ്ങാതിരിക്കുകുയം ചെയ്തതോടെ വിന്‍ഡീസ് പ്രതിരോധത്തിലായി. 31 റണ്‍സെടുത്ത സുനില്‍ ആംബ്രാസാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. 50 പന്തില്‍ 28 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് വിന്‍ഡീസിന്റെ രണ്ടാമത്തെ മികച്ച ടോപ് സ്‌കോറര്‍. വിന്‍ഡീസിന്റെ ആറു താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. നാല് വിക്കറ്റെടുത്ത ഷമിയാണ് വിന്‍ഡീസ് ബൗളിങ്‌നിരയെ പിടിച്ച് കെട്ടിയത്. ഇതോടെ രണ്ട് മത്സരത്തില്‍ ഷമിക്ക് എട്ട് വിക്കറ്റായി. 6.2 ഓവറില്‍ 16 റണ്‍സ് വിട്ട് നല്‍കിയാണ് ഷമി നാല് വിക്കറ്റ് സ്വന്തമാക്കിയത്. ജസ്പ്രീതം ബുംറ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അടുത്ത മത്സരത്തില്‍ ഞായറാഴ്ച ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ജയത്തോടെ 11 പോയിന്റുമായി ഇന്ത്യ രണ്ടാമതെത്തി.
വിവാദമായി രോഹിതിന്റെ പുറത്താകല്‍
ലണ്ടന്‍: ഇന്ത്യയുടെ ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയുടെ പുറത്താകല്‍ വിവാദമായി. ആദ്യ ഓവറുകളില്‍ രോഹിത് നല്ല ഷോട്ടുകള്‍ കളിക്കുന്നതിനിടെയായിരുന്നു വിക്കറ്റ് വീണത്. കെമര്‍ റോച്ച് എറിഞ്ഞ ആറാമത്തെ ഓവറിലായിരുന്നു രോഹിത് പുറത്താകുന്നത്. പന്ത് ബാറ്റിലുരസിയാണ് വിക്കറ്റ് കീപ്പര്‍ പിടിച്ചതെന്ന് വിന്‍ഡീസ് അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ് വര്‍ത്ത് അപ്പീല്‍ നിരസിച്ചതോടെ വിന്‍ഡീസ് ക്യാപ്റ്റന്‍ ഡി.ആര്‍.എസിന് വിട്ടു. മൂന്നാം അംപയറാണ് രോഹിത് പുറത്തായതായി വിധിച്ചത്. റീപ്ലേയില്‍ പന്ത് ബാറ്റില്‍ കടന്നുപോകുമ്പോള്‍ ശബ്ദം കേള്‍ക്കുന്നു@ണ്ട്. പന്ത് ബാറ്റിലും പാഡിലും ഒരേസമയത്ത് ഉരസുന്നു@ണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മൂന്നാം അംപയര്‍ ദീര്‍ഘനേരം പരിശോധിച്ച ശേഷമേ പുറത്താകല്‍ സ്ഥിരീകരിക്കാവൂ എന്നാണ് ചട്ടം. എന്നാല്‍, രോഹിത് പുറത്താണെന്ന് മൂന്നാം അംപയര്‍ മൈക്കിള്‍ ഗഫ് ഉടനടി വിധിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്. സോഷ്യല്‍ മീഡിയയില്‍ രോഹിതിന്റെ പുറത്താക്കലിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.
റെക്കോര്‍ഡുകളുടെ തോഴനായി കോഹ്‌ലി
ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഇരുപതിനായിരം റണ്‍സ് നേടുന്ന ക്രിക്കറ്റ് താരമായി വിരാട് കോഹ്‌ലി. 417 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി നേട്ടം സ്വന്തമാക്കിയത്. 453 മത്സരങ്ങളില്‍ നിന്ന് നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ എന്നിവര്‍ സമാന നേട്ടം സ്വന്തമാക്കിയിരുന്നു. റിക്കി പോ@ണ്ടിങ് (464), എബി ഡി വില്ലിയേഴ്‌സ് (483), ജാക്വസ് കാലിസ് (491) എന്നിവരും ഇതിന് മുന്‍പ് 20000 ക്ലബിലെത്തിയിരുന്നു. ഇന്നലത്തെ മത്സരത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കോഹ്‌ലി സ്വന്തമാക്കി. ലോകകപ്പ് മത്സരങ്ങളില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും 50ലധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. 2007ല്‍ ഗ്രെയിം സ്മിത്തും 2019ല്‍ ആരോണ്‍ ഫിഞ്ചും ഇതിന് മുന്‍പ് ഇത്തരത്തിലുള്ള നേട്ടം സ്വന്തമാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഏഷ്യക്കാരന്‍ എന്ന റെക്കോര്‍ഡ് ഇനി കോഹ്‌ലിക്ക് സ്വന്തമാണ്.
നമ്പര്‍ വണ്‍ ഇന്ത്യ
മാഞ്ചസ്റ്റര്‍: ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്കിങ്ങില്‍ ഇന്ത്യക്ക് നേട്ടം. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ലോകകപ്പില്‍ ആതിഥേയരും കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്ന ടീമുമായ ഇംഗ്ല@ണ്ട് മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടതാണ് സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായത്. ഇംഗ്ല@ണ്ടിന്റെ പതനത്തില്‍ ഇന്ത്യക്കാണ് നേട്ടമുണ്ടായത്.
6266 പോയിന്റുമായാണ് ഇന്ത്യ റാങ്കിങില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 6084 പോയിന്റുമുണ്ട്. ഇംഗ്ലണ്ടുമായുള്ള അടുത്ത മത്സരത്തില്‍ ഇന്ത്യ ജയിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം ഭദ്രമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."