പദ്ധതി അന്തിമ ഘട്ടത്തില്‍ മുഖം മിനുക്കി കലക്ടറേറ്റ്
കണ്ണൂര്‍: ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കലക്ടറേറ്റ്,ആര്.ടി ഓഫിസ് പരിസരം എന്നിവ മുഖം മിനുക്കുന്നു.
ഒരുകോടി മുടക്കി ടൂറിസം പ്രമോഷന് കൗണ്‍സില്‍ നടപ്പാക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലെത്തി. നവംബറോടെ നിര്‍മാണ പ്രവര്‍ത്തമം പൂര്‍ത്തിയാകും.
കലക്ടറേറ്റ്ഗാര്ഡന്റെ നവീകരണ പ്രവൃത്തിയാണ് നിലവില്‍ പുരോഗമിക്കുന്നത്. ഗാന്ധി സര്‍ക്കിള്‍ മുതല്‍ കലക്ട്രേറ്റ് കോമ്പൗണ്ട്, ആര്.ടി ഓഫിസ്, ജില്ലാ പഞ്ചായത്ത് പരിസരം എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് സൗന്ദര്യവല്കരണം നടക്കുന്നത്.
എട്ട് മീറ്റര്‍ വീതിയില്‍ നടപ്പാത, ഇരിപ്പിടം, ആര്.ടി ഓഫിസിന് സമീപത്തായി കോഫിഷോപ്പ്, എ.ടി.എം, കലക്ട്രേറ്റ് കോമ്പൗണ്ടിനുള്ളില്‍ കളിസ്ഥലംവും ഓപ്പണ്‍ എയര്സ്റ്റേജും എന്നിവയുള്‍പ്പെടുന്നതാണ് പദ്ധതി.
കണ്ണൂര്‍ നവീകരണം പദ്ധതിയുടെ ആദ്യഘട്ടം ജുലൈ മാസത്തിലാണ് ആരംഭിച്ചത്. ഇത് കൂടാതെകലക്ടറേറ്റ്കോമ്പൗണ്ടും പാര്‍ക്കും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ ഗേറ്റ് നിര്‍മ്മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 55 ലക്ഷം രൂപയുടെ പദ്ധതിയാണ് വേഗത്തില്‍ പുരോഗമിക്കുന്നത്. കലക്ടറേറ്റ്പരിസരത്തെ ഓപ്പണ്‍ സ്റ്റേജും അനുബന്ധ നിര്‍മാണവുമാണ് പദ്ധതിയുടെ ആകര്‍ഷണീയത. നിര്‍മ്മിതിക്കാണ് പദ്ധതിയുടെ നിര്‍മാണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."