സ്‌കോളര്‍ഷിപ്പ് എക്‌സ്‌പോ ശ്രദ്ധേയമായി
തൃക്കരിപ്പൂര്‍: പടന്ന എം.ആര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെല്‍ സംഘടിപ്പിച്ച സ്‌കോളര്‍ഷിപ്പ് എക്‌സ്‌പോ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേറിട്ട അനുഭവമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും പൊതുമേഖലാ സ്ഥാപനങ്ങളും നല്‍കുന്ന പ്രധാനപ്പെട്ട അന്‍പതില്‍പരം സ്‌കോളര്‍ഷിപ്പുകളുടെ വിശദമായ വിവരണം എക്‌സ്‌പോയിലുണ്ടായി. ഒന്നു മുതല്‍ പി.ജി ക്ലാസുവരെ പഠിക്കുന്നവര്‍ക്കു ലഭ്യമാകുന്ന സ്‌കോളര്‍ഷിപ്പുകളാണ് പ്രദര്‍ശനത്തിനൊരുക്കിയത്.
ആയിരം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആയിരത്തോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും എക്‌സ്‌പോ സന്ദര്‍ശിച്ചു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ ഉദ്ഘാടനം നിര്‍വഹിച്ചു.
കെ.പി അബ്ദുല്ല അധ്യക്ഷനായി. ഈശ്വരന്‍ നമ്പൂതിരി, വി.കെ മഖ്‌സൂദലി, സി.എ അബ്ദുല്‍ മജീദ്, പി. സുനില്‍ കുമാര്‍, എം.സി ഷിഹാബ്, എം. അഹമ്മദ് റാഷിദ്, മുഹമ്മദ് ഷാക്കിര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."