HOME
DETAILS
MAL
രാജീവ് ഗാന്ധി മിനിബൈപ്പാസ്; പ്രവൃത്തി പുരോഗമിക്കുന്നു
backup
May 20 2017 | 20:05 PM
സുല്‍ത്താന്‍ ബത്തേരി: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന രാജീവ്ഗാന്ധി മിനിബൈപ്പാസിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. ചുങ്കം ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച് കൈപ്പഞ്ചേരിയില്‍ വഴി ഗാന്ധി ജങ്ഷനില്‍ എത്തുന്നതാണ് നിര്‍ദിഷ്ട ബൈപ്പാസ്. ഇതില്‍ താലൂക്ക് ആശുപത്രി പരിസരം വരെ നിലവില്‍ റോഡുണ്ട്. ഇവിടെ നിന്നു ഗാന്ധി ജങ്ഷന് വരെയുള്ള 400 മീറ്റര്‍ ദൂരമാണ് ഇപ്പോള്‍ കരിങ്കല്‍കെട്ടി ഉയര്‍ത്തുന്നത്. ബൈപ്പാസ് നിര്‍മാണത്തിനായി 92 ലക്ഷം രൂപയാണ് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി നീക്കിവച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ടൗണിലെ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹാരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."