HOME
DETAILS
MAL
എന്ജിന് തകരാര്‍: കുമ്പള പാലത്തില്‍ ടാങ്കര്‍ലോറി കുടുങ്ങി
backup
September 23 2018 | 09:09 AM
കുമ്പള: എന്ജിന് തകരാറിനെ തുടര്‍ന്ന് കുമ്പള പാലത്തില്‍ ടാങ്കര്‍ ലോറി കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണ് സംഭവം. വാഹനങ്ങള്‍ ആരിക്കാടിയില്നിന്നു പൊലിസ് വഴിതിരിച്ചുവിട്ടു. കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെയുള്ള ബസുകള്‍ കളത്തൂര്‍ കട്ടത്തടുക്ക സീതാംഗോളി വഴിയാണ് കാസര്‍കോട്ട് ഭാഗത്തേക്കു പോയത്. കൊച്ചിയില്‍ നിന്നു മംഗളൂരുവിലേക്ക് ആസിഡുമായി പോവുകയായിരുന്ന ലോറിയുടെ എന്‍ജിനാണ് തകരാറിലായത്.
രാത്രി പത്തരയോടെ കുമ്പള പൊലിസിന്റെ നേതൃത്വത്തില്‍ ലോറിയെ റോഡരികിലേക്ക് തള്ളി നീക്കി ഗതാഗതം പുനരാരംഭിച്ചു. രണ്ടുമണിക്കൂറിലേറെ വന്‍തോതില്‍ ഗതാഗത തടസമാണ് റോഡിന്റെ ഇരുഭാഗങ്ങളിലും ഇതുകാരണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."