മാനന്തവാടി ബിവറേജസ് ഔട്ട്‌ലെറ്റ്; സമരത്തിന് ഐക്യദാര്‍ഢ്യവുമായി പെമ്പിളൈ ഒരുമൈ
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോട്ടില ബിവറേജസ് ഔട്‌ലെറ്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടു സമരം ചെയ്യുന്ന ആദിവാസി അമ്മമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പെമ്പിളൈ ഒരുമൈ നേതാക്കള്‍ സമരപ്പന്തലിലെത്തി. മൂന്നാര്‍ പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി, കൗസല്യ, ജയശ്രീ എന്നിവരും ആം ആത്മി പാര്‍ട്ടി നേതാവ് സി.ആര്‍ നീലകണ്ഠനുമാണ് സമരക്കാര്‍ക്കൊപ്പം സത്യാഗഹമിരുന്നത്. 480 ദിവസം പിന്നിട്ട ആദിവാസി അമ്മമാരുടെ സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് അനീതിയാണെന്നും ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. മദ്യനിരോധനസമിതി, ഗാന്ധി ദര്‍ശന്‍ വേദി, ആദിവാസി ഫോറം, വെല്‍ഫെയര്‍പാര്‍ട്ടി തുടങ്ങിയ വിവിധ സംഘടനകളും ഇവര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.
സമരസമിതി കണ്‍വീനര്‍ വെള്ള, മാക്ക, മുജിബ്‌റഹ്മാന്‍, പി.ജെ ജോണ്‍ മാഷ് സംസാരിച്ചു. 2016 ജനുവരി 27നാണ് ഇവര്‍ സമരം ആരംഭിച്ചത്. എന്നാല്‍ ഇതുവരെ സമരക്കാരുമായി ചര്‍ച്ചയ്‌ക്കോ മദ്യശാല മാറ്റി സ്ഥാപിക്കുന്നതിനോ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."