ശബ്ദരേഖ തന്റേത് തന്നെ, എന്നാണ് റെക്കോര്‍ഡ് ചെയ്തതെന്ന് അറിയില്ല; സ്വപ്ന സുരേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്കാന് കേന്ദ്ര ഏജന്‍സികളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് പറയുന്നതായി പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേത് തന്നെയാണെന്ന് സ്വപ്ന സുരേഷ്. ഇക്കാര്യം അന്വേഷിക്കാനെത്തിയ ദക്ഷിണമേഖല ഡി.ഐ.ജിയോടാണ് സ്വപ്ന സുരേഷ് ഇക്കാര്യം സമ്മതിച്ചത്.
സ്വപ്ന സുരേഷിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാണ് സ്വപ്നയുടെ മൊഴിയെടുത്തത്.
ശബ്ദം തന്റെതാണെന്നും എന്നാണ് റെക്കോര്‍ഡ് ചെയ്തതെന്നു അറിയില്ലെന്നുമാണ് സ്വപ്ന ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഒക്ടോബര്‍ 14-നാണ് താന്‍ അട്ടക്കുളങ്ങര ജയിലില്‍ എത്തിയത്. ഒരു തവണ കസ്റ്റംസ് സാന്നിധ്യത്തില്‍ അമ്മയുമായി ഫോണില്‍ സംസാരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് താന്‍ ഭര്‍ത്താവിനേയും മക്കളേയും അമ്മയേയും കണ്ടതെന്നും സ്വപ്ന പറഞ്ഞു.
ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്തത് അട്ടക്കുളങ്ങര ജയിലില്‍ വച്ചല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്നു ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."