പടലപ്പിണക്കങ്ങള്‍ അവസാനിച്ചു പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ട്
പരപ്പനങ്ങാടി: കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്ന് മാറി ഇടതുപക്ഷവുമായി സഹകരിച്ച് യു.ഡി.എഫിനെതിരേ മത്സരിച്ച് വിജയിച്ച കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും വീണ്ടും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി പരപ്പനങ്ങാടിയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സമ്പൂര്‍ണ കണ്വന്ഷന് നടത്തി. ഇനി ഒരുതരത്തിലുള്ള പടലപ്പിണക്കങ്ങളും പരപ്പനങ്ങാടിയിലെ കോണ്‍ഗ്രസില്‍ ഉണ്ടാവില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഓരോ പ്രവര്‍ത്തകനും ചുമതലയുണ്ടെന്നും കണ്‍വന്‍ഷനില്‍ പങ്കെടുത്ത് നേതാക്കള്‍ പറഞ്ഞു. നേതാക്കളുടെ ആഹ്വാനം കൈയടിച്ച് പ്രവര്‍ത്തകരും തത്വത്തില്‍ അംഗീകരിച്ചു.
ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ഒ സലാം അധ്യക്ഷനായി. ഇടതുപക്ഷ ജനകീയ മുന്നണിയില്‍ മത്സരിച്ച് വിജയിച്ച ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഭവ്യരാജ്, ഹനീഫ കൊടപ്പാളി, ബി.പി സുഹാസ്, ടി.പി നഫീസു എന്നിവരെ വി.വി പ്രകാശ് ഹരമണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. യു.ഡി.എഫ് ചെയര്മാന് പി.ടി അജയ്മോഹന്, മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുല്‍മജീദ്, യു.കെ അഭിലാഷ്, ഇഫ്തികാറുദ്ദീന്‍, സി.പി ബാലകൃഷ്ണമേനോന്, ബി.പി ഹംസക്കോയ, വി.പി ഖാദര്‍, എന്‍.പി ഹംസക്കോയ, ലത്തീഫ് പാലത്തിങ്ങല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."