മുചുകുന്ന് അക്രമം: മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊയിലാണ്ടി: മുചുകുന്നില്‍ ബി.ജെ.പി പ്രവര്ത്തകന് നെല്ലിമഠത്തില്‍ ബാലകൃഷ്ണന്റെ വീട്ടില്‍ ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ടെംബോ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകരെ കൊയിലാണ്ടി പൊലിസ് അറസ്റ്റ് ചെയ്തു.
മുചുകുന്ന് താഴെ പെരുവയല്‍ അഭിജിത്ത് (24), മുചുകുന്ന് മരക്കാട്ട് പൊയില്‍ ബാജില്‍ (25), മുചുകുന്ന് കിഴക്കെവളപ്പില്‍ വിഷ്ണു എന്ന ബാവൂട്ടി (25 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ബാലകൃഷ്ണന്റെ ബൈക്കും ടെംബോയും തകര്‍ത്തത്. മുചുകുന്നിലെ ബി.ജെ.പി പ്രവര്‍ത്തകനായ ബാലകൃഷ്ണന് നേരെ നിരവധി തവണ അക്രമം നടന്നിട്ടുണ്ട്.
കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്, കൊയിലാണ്ടി പ്രിന്‍സിപ്പല്‍ എസ്.ഐ.സി. കെ. രാജേഷ് കുമാര്‍ എന്നിവര്‍ക്കായിരുന്നു അന്വേഷണചുമതല. അക്രമികളെ ബാലകൃഷ്ണന്റെ വീട്ടിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നുമാണ് തിരിച്ചറിഞ്ഞത്.
പ്രതികളെ മുചുകുന്നിെൈല സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."