വ്യാവസായിക ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമഭേദഗതി വേണം: കാനം രാജേന്ദ്രന്
മാവൂര്‍: വ്യാവസായികാവശ്യത്തിന് അക്വയര്‍ ചെയ്ത ഭൂമി ഫാക്ടറി അടച്ചുപൂട്ടിയാല്‍ സര്‍ക്കാരിന് തന്നെ തിരിച്ചുപിടിക്കാനുള്ള നിയമഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
'ഗ്രാസിം ഭൂമി ബിര്ളയുടേതല്ല, പൊതുജനങ്ങളുടേതാണ് ' മുദ്രാവാക്യവുമായി എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി മാവൂരില്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുസര്‍ക്കാര്‍ എച്ച്.എം.ടിയില്‍ നിന്ന് കുറച്ച് ഭൂമി തിരിച്ചെടുത്തതു പോലെ സാഹചര്യത്തിനനുസരിച്ച് ഇത്തരം നിലപാടുകള്‍ ആവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചൂലൂര്‍ നാരായണന് അധ്യക്ഷനായി. സത്യന് മൊകേരി, മഹേഷ് കക്കത്ത്, ജില്ലാ സെക്രട്ടറരി ടി.വി ബാലന്, ടി.പി സുനീര്‍, എം. നാരായണന്, റീന മുണ്ടേങ്ങാട്ട്, അഡ്വ. പി. ഗവാസ്, എന്‍.എം ബിജു, കെ.ജി പങ്കജാക്ഷന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."