HOME
DETAILS
MAL
സഹകരണ മേഖലയിലൂടെ ആരോഗ്യരംഗത്ത് സമഗ്രമാറ്റം കൊണ്ടുവരും: മന്ത്രി
backup
May 20 2017 | 21:05 PM
കോഴിക്കോട്: സ്വകാര്യ ആശുപത്രികളുടെ ചൂഷണം തടയുന്നതിന് സഹകരണ മേഖലയിലൂടെ ആരോഗ്യരംഗത്ത് സമഗ്രമാറ്റം കൊണ്ടുവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. മാത്തോട്ടത്ത് ബേപ്പൂര്‍ സഹകരണ ബാങ്കിനു കീഴിലെ ബേപ്പൂര്‍ നീതി ഡയഗ്നോസ്റ്റിക്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി മെഡിക്കല്‍സിന്റെ ഉദ്ഘാടനം വി.കെ.സി മമ്മദ് കോയ എം.എല്‍.എയും ഇ.സി.ജി സെന്ററിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മെയര്‍ മീരാ ദര്‍ശകും നിര്‍വഹിച്ചു. കെ. രാജീവ് അധ്യക്ഷനായി. എം. ജയപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ വകുപ്പ് ജോ. രജിസ്റ്റാര്‍ എ. അബ്ദുല്‍ റഷീദ്, പി.പി ബീരാന്‍കോയ, കൗണ്‍സിലര്‍മാരായ പി.കെ ഷാനിയ, പേരോത്ത് പ്രകാശന്, ഗിരിജ, നെല്ലിക്കോട് സതീശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."