ഉടുമ്പന്‍ചോലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പൂര്‍ണം
നെടുങ്കണ്ടം: ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് തൂക്കുപാലത്ത് സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ വാക്കുതര്‍ക്കം ഉണ്ടായതൊഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
സ്വകാര്യ ബസ്സുകള്‍ ഇന്നലെ സര്‍വീസ് നടത്തിയില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു.
ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. മണ്ഡലത്തിന്റെ പരിധിക്കു പുറത്ത് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തു.
പി.എസ്.സി പരീക്ഷ എഴുതാന്‍ പോയവരെ തടഞ്ഞില്ല. കടകള്‍ അടഞ്ഞുകിടന്നു. സിപിഎം പ്രവര്‍ത്തകര്‍ പഞ്ചായത്തോഫിസില്‍ കയറി യു.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡ് മെമ്പറെയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
കരുണാപൂരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറയ്ക്കും, വാര്‍ഡ് മെമ്പര്‍ ബിജു തകടിയേല്‍, ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പേരേടത്ത് രാജേഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ പരാതിയില്‍ കേസെടുത്ത പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."