കേരളത്തിന് 1750 കോടിയുടെ പ്രളയ പുനര്‍നിര്‍മാണ സഹായവുമായി ലോകബാങ്ക്
ന്യൂഡെല്‍ഹി: കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് 1750 കോടിയുടെ സഹായവുമായി ലോകബാങ്ക്. വായ്പാ കരാറില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ലോകബാങ്ക് പ്രതിനിധികളും ഡല്‍ഹിയില്‍ ഒപ്പുവച്ചു. നേരത്തെ ലോകബാങ്ക് സംഘം
കേരളത്തില്‍ പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് നേരിടേണ്ടി വന്ന നഷ്ടം നികത്തുന്നതിനായാണ് സാമ്പത്തിക സഹായം നല്‍കുന്നതെന്ന് വേള്‍ഡ് ബാങ്ക് അധികൃതര്‍ പറഞ്ഞു. ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളില്‍ പുനര്‍ നിര്‍മാണത്തിനാണ് സഹായം ലഭ്യമാക്കുക.
ധനമന്ത്രാലയത്തിന്റെ സാമ്പത്തികകാര്യ വിഭാഗം അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയുമാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ലോകബാങ്ക് പ്രതിനിധികളുമായുള്ള കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. രണ്ടുഘട്ടമായാണ് തുക ലഭിക്കുക. 25 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. 1.25ശതമാനം വാര്‍ഷിക പലിശ നിരക്കിലാണ് ആദ്യഘട്ടത്തില്‍ തുക ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."