ബഹ്റൈനില്‍ ഇസ്റാഈല്‍ എംബസി തുറക്കാന്‍ ധാരണ
ഇസ്റാഈല്‍ വിദേശകാര്യ മന്ത്രിയെ ബഹ്റൈന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു
മനാമ: ബഹ്റൈനില്‍ ഇസ്റാഈല്‍ എംബസി തുറക്കാന്‍ ധാരണയായി. കഴിഞ്ഞ ദിവസം ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്റാഈല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്കിനാസിയും തെല്‍ അവീവില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായതെന്ന് ബഹ്റൈന്‍ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇരുരാജ്യങ്ങളും തമ്മില്‍ ഓഗസ്റ്റില്‍ ഒപ്പുവച്ച സഹകരണ കരാറിന്റെ ഭാഗമായി അനുബന്ധ ചര്‍ച്ചകള്‍ക്കാണ് ഡോ. അബ്ദുല്‍ ലത്തീഫ് സയാനിയുടെ നേതൃത്വത്തിലുള്ള ബഹ്റൈന്‍ സംഘം കഴിഞ്ഞ ദിവസം ഇസ്റാഈലില്‍ എത്തിയത്.ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം പൂര്‍ണമാക്കുന്നതിന്റെ ഭാഗമായാണ് ഇസ്റാഈല്‍ എംബസി ബഹ്റൈനില്‍ തുറക്കുന്നത്. മേഖലയിലെ സമാധാനം ലക്ഷ്യമിട്ട് പരസ്പര ധാരണയോടെ മുന്നോട്ടുപോകല്‍ സാധ്യമാകുമെന്ന് ഇരുനേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചു. വിവിധ ജനവിഭാഗങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന രാജ്യമാണ് ബഹ്റൈനെന്നും ബഹുസ്വരതയും സഹവര്‍ത്തിത്വത്തിലൂന്നിയുള്ള സമാധാനവുമാണ് ലക്ഷ്യമിടുന്നതെന്നും ഡോ. സയാനി വ്യക്തമാക്കി.
ഇസ്റാഈല്‍ വിദേശകാര്യ മന്ത്രിയെ ബഹ്റൈന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുക വഴി ഇരുരാജ്യങ്ങള്‍ക്കും ഒട്ടേറെ ഗുണകരമായ കാര്യങ്ങളുണ്ടാകുമെന്ന് ഇരുവിഭാഗവും പ്രതീക്ഷ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."