രക്ഷാപ്രവര്‍ത്തനത്തില്‍ കൈതാങ്ങായവരെ ആദരിക്കുന്നു
പാലക്കാട് : ജില്ലയില്‍ പ്രളയം രൂക്ഷമായപ്പോള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന് താങ്ങാകുന്ന വിധം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജില്ലയിലെ പൊതുജനങ്ങളില്‍ ഉള്‍പ്പെട്ടവരെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23ന് വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ ആദരിക്കുന്നു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി നടക്കുക. ഇത്തരത്തില്‍ ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കൈതാങ്ങായ 40 മുതല്‍ 60 പേരടങ്ങുന്ന സംഘത്തെ ഉള്‍പ്പെടുത്തി ''കമ്മ്യൂനിറ്റി റെസ്‌ക്യൂ വോളണ്ടിയര്‍'' സംഘത്തെ രൂപീകരിക്കുമെന്ന് ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവി അരുണ്‍ ഭാസ്‌കര്‍ അറിയിച്ചു. പാലക്കാട് ,മണ്ണാര്‍ക്കാട് ,വടക്കഞ്ചേരി, നെന്മാറ, ആലത്തൂര്‍, കഞ്ചിക്കോട്, ചിറ്റൂര്‍ ഭാഗങ്ങളില്‍ നിന്നുള്‍പ്പെടെയുളളവര്‍ സംഘത്തില്‍ ഉള്‍പ്പെടും. രക്ഷാസംഘങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനവും പരിപാടിയില്‍ നടക്കും.
അടിയന്തരഘട്ടങ്ങളില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രാപ്തരാക്കും വിധം സംഘത്തിന് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രത്യേക പരിശീലനം നല്‍കും. പരിപാടിയില്‍ എ.ബി രാജേഷ് എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ , ജില്ലാ കലക്ടര്‍ ഡി. ബാലമുരളി തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."