HOME
DETAILS
MAL
സര്‍ക്കാരിന്റേത് സ്ത്രീവിരുദ്ധ നിലപാട്: മഹിളാ കോണ്‍ഗ്രസ്
backup
June 28 2019 | 17:06 PM
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരേ പരാതി നല്കിയ വനിതക്കും ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ വിധവക്കും നീതി നിഷേധിക്കുന്നതിലൂടെ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാട് വ്യക്തമായിരിക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് പറഞ്ഞു.
സ്ത്രീകള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ കഴിയാത്ത സര്‍ക്കാരിനും സര്‍ക്കാര്‍ വിലാസം കമ്മിഷനായി അധഃപതിച്ച വനിതാ കമ്മിഷനുമെതിരേ ജൂലൈ 2ന് മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."