തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് 21, യു.ഡി.എഫ് 17
തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 21 ഉം യു.ഡി.എഫിന് 17ഉം ബി.ജെ.പിക്ക് അഞ്ചും സീറ്റുകള്‍ ലഭിച്ചു. ഒരു സീറ്റ് സ്വതന്ത്രന്‍ നേടി. എല്‍.ഡി.എഫ് ഏഴും യു.ഡി.എഫ് പത്തും ബി.ജെ.പിയും സ്വന്ത്രനും ഓരോ സീറ്റുകളും പിടിച്ചെടുത്തു.
തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്തിലെ വെള്ളംകുടി വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. നിലവിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍ സര്‍ക്കാര്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് രാജിവച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇടുക്കി മാങ്കുളം, വയനാട്ടിലെ മുട്ടില്‍ എന്നിവിടങ്ങളിലെ വാര്‍ഡുകളില്‍ ജയിച്ചതോടെ രണ്ട് പഞ്ചായത്തുകളിലെയും ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി.
എല്‍.ഡി.എഫ് വിജയിച്ച സീറ്റുകള്‍ (പഞ്ചായത്ത്, വാര്‍ഡ്, സ്ഥാനാര്‍ഥി, പാര്‍ട്ടി എന്ന ക്രമത്തില്‍: കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത്- കോട്ടുക്കോണം- എല്‍. ശ്രീകല (സി.പി.എം), അമ്പൂരി ഗ്രാമപഞ്ചായത്ത്- ചിറയക്കോട് - ബാബു ജോസഫ് (സി.പി.ഐ), നാവായിക്കുളം ഗ്രാമപഞ്ചായത്ത്- ഇടമണ്‍നില- നജീം.എം (സി.പി.എം), മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത്- കണ്ടല - നസീറ. ബി (സി.പി.എം), അഞ്ചല്‍ ഗ്രാമപഞ്ചായത്ത്- മാര്‍ക്കറ്റ് വാര്‍ഡ്- നസീമ ബീവി സലിം (സി.പി.എം), കടക്കല്‍ ഗ്രാമപഞ്ചായത്ത്- തുമ്പോട് - ജെ.എം മര്‍ഫി (സി.പി.എം), ഇട്ടിവ ഗ്രാമപഞ്ചായത്ത്- നെടുംപുറം- ബി. ബൈജു (സി.പി.എം), റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്- നെല്ലിയ്ക്കമണ്‍- മാത്യൂസ് എബ്രഹാം (സി.പി.എം-സ്വതന്ത്രന്‍), കുത്തിയതോട് ഗ്രാമപഞ്ചായത്ത്- മുത്തുപറമ്പ് - ഷിയാദ് കെ.എസ് (സി.പി.ഐ), കായംകുളം മുനിസിപ്പാലിറ്റി- വെയര്‍ഹൗസ്- എ. ഷിജി (സി.പി.ഐ), പാലമേല്‍ ഗ്രാമപഞ്ചായത്ത്- മുകുളവിള- ധര്‍മ്മപാലന്‍ (സി.പി.എം), കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്- എലിക്കുളം- റോസ്മി ജോബി (എല്‍.ഡി.എഫ് സ്വതന്ത്രന്‍), ഇടുക്കി- മാങ്കുളം ഗ്രാമപഞ്ചായത്ത്- ആനക്കുളം നോര്‍ത്ത് - സുനീഷ് (സി.പി.എം), ദേവികുളം ബ്ലോക്ക് പഞ്ചായത്ത് - കാന്തല്ലൂര്‍- ആര്‍. രാധാകൃഷ്ണന്‍ (സി.പി.എം), തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്- മണക്കാട് - ഷീന ഹരിദാസ് (എല്‍.ഡി.എഫ് സ്വതന്ത്ര), നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്- സൊസൈറ്റിപ്പടി - എം. അബ്ദുള്‍ അസീസ് (സി.പി.എം), പാലക്കാട് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത്- നാട്ടുകല്‍ - വനജ കണ്ണന്‍ (ജെ.ഡി.എസ്), മലപ്പുറം ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്- കളപ്പാറ - ശഹര്‍ബാന്‍.വി (സി.പി.എം), പരപ്പനങ്ങാടി മുനിസിപ്പാലിറ്റി- കീഴ്ച്ചിറ - ശ്യാമള വേപ്പല്ലൂര്‍ (സി.പി.എം), കോഴിക്കോട്- കൊടുവള്ളി മുനിസിപ്പാലിറ്റി- വാരിക്കുഴിത്താഴം- അനിത അരീക്കോട്ടില്‍ (സി.പി.എം), വയനാട്- മുട്ടില്‍ ഗ്രാമപഞ്ചായത്ത്- മാണ്ടാട്- അബ്ദുല്ല (സി.പി.എം).
യു.ഡി.എഫ് വിജയിച്ച സീറ്റുകള്‍ (പഞ്ചായത്ത്, വാര്‍ഡ്, സ്ഥാനാര്‍ഥി, പാര്‍ട്ടി എന്ന ക്രമത്തില്‍: തിരുവനന്തപുരം കാട്ടാക്കട ഗ്രാമപഞ്ചായത്ത്- പനയംകോട്- ആര്‍.ജോസ് (ഐ.എന്‍.സി), കല്ലറ ഗ്രാമപഞ്ചായത്ത് - വെള്ളംകുടി- ശിവദാസന്‍ (ഐ.എന്‍.സി), കൊല്ലം കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത്- ഓണമ്പലം- സിന്ധു പ്രസാദ് (ഐ.എന്‍.സി), ആലപ്പുഴ- മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്- വെട്ടിയാര്‍ - സുരേഷ് കുമാര്‍ (ഐ.എന്‍.സി), കോട്ടയം തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്ത് - മോര്‍കാട് - മായ മുരളി (ഐ.എന്‍.സി), മൂന്നിലവ് ഗ്രാമപഞ്ചായത്ത് - ഇരുമാപ്ര - ഡോളി ഐസക് (കെ.സി.എം), പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് - കിടങ്ങൂര്‍ - ജോസ് തടത്തില്‍ (കെ.സി.എം), മണിമല ഗ്രാമപഞ്ചായത്ത് - പൂവത്തോലി - ജേക്കബ്.എം.സി (കെ.സി.എം), ഇടുക്കി ഉപ്പുതറ ഗ്രാമപഞ്ചായത്ത് - കാപ്പിപ്പതാല്‍ - നിക്‌സണ്‍ (ഐ.എന്‍.സി), എറണാകുളം മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്ത് - നെല്ലാട് - സീബ വര്‍ഗീസ് (ഐ.എന്‍.സി), തൃശൂര്‍ - പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്ത് - കിള്ളിമംഗലം പടിഞ്ഞാറ്റുമുറി - ആസിയ (ഐ.എന്‍.സി), തൃശൂര്‍ കോലഴി ഗ്രാമപഞ്ചായത്ത് - കോലഴി നോര്‍ത്ത് - സുരേഷ് കുമാര്‍ (ഐ.എന്‍.സി), തൃശൂര്‍ - പൊയ്യ ഗ്രാമപഞ്ചായത്ത് - പൂപ്പത്തി വടക്ക് - സജിത ടൈറ്റസ് (ഐ.എന്‍.സി), തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് - ചേറ്റുവ - നൗഷാദ് കൊട്ടിലിങ്ങല്‍ (ഐ.എന്‍.സി), മലപ്പുറം ആനക്കയം ഗ്രാമപഞ്ചായത്ത്- നരിയാട്ടുപാറ - മുഹമ്മദ് ഹനീഫ (മുസ്‌ലിംലീഗ്), മലപ്പുറം ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് - വട്ടപ്പറമ്പ് - ഹൈദരാലി മുസ്‌ലിംലീഗ്), മലപ്പുറം- മംഗലം ഗ്രാമപഞ്ചായത്ത് - കൂട്ടായി ടൗണ്‍ - സി.എം.റ്റി സീതി (മുസ്‌ലിംലീഗ്).
ബി.ജെ.പി വിജയിച്ച സീറ്റുകള്‍ (പഞ്ചായത്ത്, വാര്‍ഡ്, സ്ഥാനാര്‍ഥി, പാര്‍ട്ടി എന്ന ക്രമത്തില്‍: തിരുവനന്തപുരം മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് - കുഴിവിള - ഹേമ ശേഖരന്‍, ആലപ്പുഴ ചേര്‍ത്തല മുനിസിപ്പാലിറ്റി- റ്റി.ഡി അമ്പലം വാര്‍ഡ് - സുരേഷ് കുമാര്‍. വി.എ, ഇടുക്കി തൊടുപുഴ മുനിസിപ്പാലിറ്റി- മുനിസിപ്പല്‍ ഓഫിസ് വാര്‍ഡ് - മായ ദിനു, പാലക്കാട് മലമ്പുഴ ഗ്രാമപഞ്ചായത്ത് - കടുക്കാക്കുന്നം ഈസ്റ്റ് - സൗമ്യ സതീഷ്, കണ്ണൂര്‍ ധര്‍മ്മടം ഗ്രാമപഞ്ചായത്ത് - കോളനി കിഴക്കേപാലയാട് - ദിവ്യ ചെല്ലാത്ത്. കോട്ടയം കരൂര്‍ ഗ്രാമപഞ്ചായത്തിലെ വലവൂര്‍ ഈസ്റ്റ് വാര്‍ഡിലാണ് സ്വതന്ത്രന്‍ വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."