ബൈത്തുറഹ്മയുടെ താക്കോല്‍ദാനം നിര്‍വഹിച്ചു
കയ്പമംഗലം: സേവനരംഗത്ത് മുസ്‌ലിം ലീഗും പോഷക സംഘടനകളും നടത്തുന്ന ഇടപെടലുകള്‍ ഏവര്‍ക്കും മാതൃകയാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കൂരിക്കുഴി പതിനെട്ടുമുറി ഹരിത പ്രവാസി വാട്‌സ് ആപ്പ് കൂട്ടയ്മ നിര്‍മിച്ചു നല്‍കുന്ന ബൈത്തുറഹ്മ സമര്‍പ്പിക്കുകയായിരുന്നു തങ്ങള്‍. ശിഹാബ് തങ്ങളുടെ ഓര്‍മയില്‍ ഉയരുന്ന കാരുണ്യഭവനങ്ങള്‍ ആശ്രയമാകുന്നത് നിരവധി നിര്‍ദ്ധന കുടുംബങ്ങള്‍ക്കാണ്. വാട്‌സ് ആപ്പ് കൂട്ടായ്മകള്‍ പോലും ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരുന്നത് പുതിയാകാലത്തെ സാങ്കേതിക വിദ്യകള്‍ എങ്ങനെ നന്മയില്‍ ഉപയോഗിക്കപ്പെടുത്താം എന്നതിന് ഉത്തമ മാതൃകയാണെന്നും തങ്ങള്‍ പറഞ്ഞു.
നിര്‍ദ്ധനര്‍ക്കു ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന അറുപത്തി ഒന്‍പത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ കൂട്ടയ്മയാണ് ഹരിത പ്രവാസി. സംഘാടക സമിതി ചെയര്‍മാന്‍ ടി.കെ ഉബൈദു അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍ മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് പി.ബി താജുദ്ദീന്‍,എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ യൂസഫ്, ദലിത് ലീഗ് ജില്ലാ ജന.സെക്രട്ടറി കെ.എ പുരുഷോത്തമന്‍,യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് കെ.കെ സക്കരിയ്യ, ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി പുത്തന്‍കുളം സെയ്ദു ഹാജി,പി.എം സൈനുദ്ദീന്‍,കെ.യു അബുമാസ്റ്റര്‍,പി.കെ ഷറഫുദ്ദീന്‍,പി.എസ് മുഹമ്മദ്,പി.എം അക്ബറലി,ടി.കെ അലി,വി.കെ നിസാര്‍, ടി.എം നിസാര്‍, റഫീക്ക് മൊയ്തു, കെ.കെ അന്‍സാര്‍ സന്നിഹിതരായി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എ. എം അബ്ദുള്ളക്കുട്ടി സ്വാഗതവും ട്രഷറര്‍ കെ.കെ ഹംസ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."