ആലപ്പുഴയിലെ കോണ്‍ഗ്രസില്‍ കൊവിഡ് ഭീതി; നേതാക്കള്‍ക്ക് കൂട്ടത്തോടെ രോഗം; പ്രചാരണത്തെ സാരമായി ബാധിച്ചു
ആലപ്പുഴ:ആലുപ്പുഴയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. പി.സി വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍, എം.എല്‍.എ ഷാനിമോള്‍ ഉസ്മാന് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ യു.ഡി.എഫ് ജില്ലാ ചെയര്മാന് സി.കെ ഷാജിമോഹന്‍, സി ആര് ജയപ്രകാശ്, എം മുരളി എന്നിവരെല്ലാം ക്വാറന്റീനിലാണ്. ഇതു പ്രചാരണത്തെ സാരമായി ബാധിച്ചു.
എം.ലിജുവിനാണ് ആദ്യം കോവിഡ് കണ്ടെത്തിയത്. പിന്നാലെ വിഷ്ണുനാഥിനും. മറ്റുനേതാക്കളുടെയും പരിശോധനാഫലം പുറത്തുവന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിനമായ ഇന്നലെയാണ് കോവിഡ് ഫലം പുറത്തുവന്നത്.
സ്ഥാനാര്‍ഥി തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകളില്‍ നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. സീറ്റുവിഭജനം, സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും തീരുമാനമാകാത്ത ഇടങ്ങളില്‍ അവകാശവാദമുന്നയിക്കുന്നവരോടെല്ലാം പത്രിക നല്കാന് നിര്‍ദേശിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."