നരസിംഹ റാവുവിനെ കോണ്‍ഗ്രസ് ഒതുക്കിയെന്ന് കൊച്ചുമകന്
ഹൈദരാബാദ്: മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിനെ കോണ്‍ഗ്രസ് ഒതുക്കിയെന്ന ആരോപണവുമായി കൊച്ചുമകനും ബി.ജെ.പി നേതാവുമായ എന്‍.വി സുഭാഷ്. ഗാന്ധി- നെഹ്റു കുടുംബത്തിന് കോണ്‍ഗ്രസില്‍ ആധിപത്യം ഉണ്ടാവുന്നതിന് വേണ്ടിയാണ് റാവുവിനെ ഒതുക്കിയതെന്നും അതില്‍ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും മാപ്പുപറയണമെന്നും സുഭാഷ് ആവശ്യപ്പെട്ടു. റാവുവിന്റെ ജന്മദിനത്തില് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാവുവിനോട് ചെയ്ത അനീതിക്ക് മാപ്പുപറയണമെന്ന് ഞാന്‍ സോണിയയോടും രാഹുലിനോടും ആവശ്യപ്പെടുകയാണെന്നും സുഭാഷ് പറഞ്ഞു. 2014ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സുഭാഷ്, നിലവില്‍ തെലങ്കാനാ ഘടകം വക്താവാണ്. 1992ല്‍ സംഘ്പരിവാര്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ അതിന് ഒത്താശചെയ്തുവെന്ന് ആരോപണം നേരിട്ട റാവു, അതേ പേരില്‍ പിന്നീട് കോണ്‍ഗ്രസിനുള്ളില്‍ നിന്നും പുറത്തുനിന്നും കടുത്ത ആരോപണം നേരിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."