ഗതാഗതക്കുരുക്ക് ചതിച്ചു; നിരവധി പേര്‍ക്ക് പി.എസ്.സി പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല
ആലപ്പുഴ: ഗതാഗതക്കുരുക്ക്മൂലം നിരവധി പേര്‍ക്ക് പി.എസ്.സി പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ഇന്നലെ നടന്ന ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ പരീക്ഷ എഴുതാന്‍ പുറപ്പെട്ട നൂറുകണക്കിന് ഉദ്യോഗാര്‍ഥികളെയാണ് ഗതാഗതക്കുരുക്ക് അവതാളത്തിലാക്കിയത്.
ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍നിന്ന് ആലപ്പുഴയില്‍ പി.എസ്.സി പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാര്‍ഥികളാണ് കൂടുതലും വെട്ടിലായത്. ഹരിപ്പാട്, തോട്ടപ്പള്ളി ഭാഗങ്ങളിലെ റോഡ്പണിയും ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കുമാണ് ഉദ്യോഗാര്‍ഥികളെ ചതിച്ചത്. രാവിലെ 10.15ന് കായംകുളത്തുനിന്ന് പുറപ്പെട്ടവര്ക്കുപോലും സമയത്ത് പരീക്ഷാകേന്ദ്രങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല.
തിരുവമ്പാടി ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോള്‍ നഗരത്തിലെ പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് ഉദ്യേഗാര്‍ഥികള്‍ ഓട്ടോറിക്ഷ പിടിച്ചും ഓടിയെത്താനും ശ്രമിച്ചെങ്കിലും സമയത്ത് എത്താനായില്ല.
കൃത്യം 1.30 ന് പരീക്ഷാഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിയമം. അഞ്ചു മിനിറ്റ് വൈകിയെത്തിയ ഉദ്യോഗാര്ഥികള്ക്കുപോലും ഗെയിറ്റ് പൂട്ടികിടക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്. ഉദ്യോഗാര്‍ഥികള്‍ കരഞ്ഞുപറഞ്ഞെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ഗേള്‍സ് സ്കൂള്‍, ടി.ഡി സ്കൂള്‍, തുമ്പോളി തുടങ്ങി വിവിധ സ്കൂളുകില് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധത്തിന് തുനിഞ്ഞു.
ആലപ്പുഴ നഗരത്തില്‍ ഇതിന് മുമ്പും ഗതാഗതക്കുരുക്കുമൂലം ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. വിഷയം പി.എസ്.സിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."