രണ്ടാംഘട്ട ഒഴിപ്പിക്കലും കഴിഞ്ഞു; ഒഴിയാതെ വന്‍ തോക്കുകള്‍
തുറവൂര്‍: ദേശീയപാതയോരത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയായിട്ടും ഒഴിയാതെ വന്‍ തോക്കുകള്‍. പാതയോരത്തെ തട്ടുകടകളെല്ലാം പൊളിച്ചു നീക്കിയെങ്കിലും വന്‍കിടക്കാരായ ചില കച്ചവടക്കാര്‍ കടകള്‍ പുനസ്ഥാപിച്ച് കച്ചവടം നിര്‍ബാധം
തുടരുകയാണ്. പാതയോരത്തെ കച്ചവടക്കാരെ ഒഴിപ്പിച്ചത് നിരവധി പാവപ്പെട്ട കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം മുട്ടിച്ചു. റോഡരികില്‍ സൂക്ഷിച്ചിട്ടുള്ള ഷീറ്റും മറ്റു സാമഗ്രികളുമുയോഗിച്ച് കട പുനര്‍നിര്‍മിച്ചാണ് കച്ചവടം. ഇതിനു മുമ്പ് രണ്ട് തവണ പൊളിച്ചുനീക്കിയ കടയാണ് വീണ്ടും നിര്‍മിച്ച് കച്ചവടം പൊടിപൊടിക്കുന്നത്.
തുറവൂര്‍ ക്ഷേത്രത്തിന് മുന്‍വശം ഓട്ടോ ടാക്സി സ്റ്റാന്റിന് സമീപമാണ് കട പ്രവര്‍ത്തിക്കുന്നത്. ജെ സി ബി ഉപയോഗിച്ചാണ് കടകള്‍ നീക്കം ചെയ്തതെങ്കിലും ചില കടകള്‍ തൊട്ടടുത്ത ദിവസം തന്നെ അതേസ്ഥാനത്തു തന്നെ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കടകള്‍ പൊളിച്ചുനീക്കിയ പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് അധികൃതരും വീണ്ടും കടകള്‍ ഉയരുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."