ട്രംപിനെതിരേ അമേരിക്കന്‍ വനിതാ ഫുട്ബോള്‍ താരം
പാരിസ്: ഫ്രാന്‍സില്‍ നടക്കുന്ന വനിതാ ലോകകപ്പ് ഫുട്ബോളില്‍ രാഷ്ട്രീയത്തിനെന്ത് കാര്യമെന്ന് ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഫുട്ബോള്‍ ടീം അംഗം മെഗന് റെപിയോനെ.
ഫ്രാന്‍സും അമേരിക്കയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി നടത്തിയ പ്രീ മാച്ച് പ്രസ് കോണ്‍ഫറന്‍സിലാണ് മെഗന് ട്രംപിനേയും വൈറ്റ് ഹൗസിനേയും അധിക്ഷേപിച്ച് രംഗത്തെത്തിയത്.
ലോകകപ്പ് നേടി വൈറ്റ് ഹൗസിലേക്ക് ക്ഷണം കിട്ടിയാലും താനില്ലെന്ന് താരം വ്യക്തമാക്കി. തങ്ങള്‍ ലോകകപ്പ് ജയിച്ചാലും വൈറ്റ് ഹൗസിലേക്ക് ട്രംപ് ക്ഷണിക്കുമെന്ന് കരുതുന്നില്ലെന്നും 2015 ലോകകപ്പ് നേടിയ ടീമിലെ താരം കൂടിയായ റെപിയോനെ വ്യക്തമാക്കി. താന്‍ ആശയങ്ങള്‍ പടിച്ചത് എന്റെ മാതാവിന്റെ അടുത്ത് നിന്നാണ്. അല്ലാതെ ട്രംപിന്റെ അടുത്ത് നിന്നല്ല. അതുകൊണ്ട് ഞാനും ട്രംപും തമ്മിലുള്ള നിലപാടില്‍ മാറ്റമുണ്ടാകുമെന്നും മെഗന് റെപിയോനെ വ്യക്തമാക്കി. 2015 ല്‍ ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ഒബാമ വൈറ്റ് ഹൗസിലേക്ക് ടീമിനെ ക്ഷണിച്ചിരുന്നു. ടീം ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. അമേരിക്കക്കായി 2015 ലോകകപ്പും 2012 ല്‍ ഒളിംപിക് സ്വര്‍ണവും നേടിയ താരമാണ് മെഗന്. ട്രംപിന്റെ നയങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധമായിരുന്നു താരം കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ രേഘപ്പെടുത്തിയത്.
വനിതാ താരങ്ങള്‍ക്കെതിരായ അമേരിക്കന്‍ സോക്കര്‍ അസോസിയേഷന്റെ രണ്ട@ാംകിട സമീപനത്തിനെതിരേ ഇന്നും നിയമപോരാട്ടം നടത്തുന്ന മെഗന് വനിതാ കായിക താരങ്ങള്‍ക്ക് തുല്യവേതനം നല്‍കണം എന്ന പോരാട്ടത്തിലെ മുന്‍നിര പോരാളി കൂടിയാണ്. അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കോളിന് കെപര്ണിക് അമേരിക്കന്‍ ദേശീയ ഗാനത്തിനിടെ മുട്ടുകുത്തി പ്രതിഷേധിച്ചപ്പോള്‍ അതിനു പിന്തുണയുമായെത്തിയ ആദ്യ വെളുത്ത വര്‍ഗക്കാരിയായ താരവും മെഗനായിരുന്നു. കോളിനെ പിന്തുണച്ച് അമേരിക്കന്‍ ദേശീയ ഗാനത്തിനിടെ മുട്ടു കുത്തിയിരുന്ന മെഗന്, 2015 ലോകകപ്പില്‍ ഉടനീളം അമേരിക്കന്‍ ദേശീയഗാനം പാടുമ്പോള്‍ നിശബ്ദത പാലിച്ചു. ആശയത്തെ ആശയം കൊണ്ട് നേരിടുന്ന മെഗന് കളത്തിലും തികഞ്ഞ പോരാളിയാണ്. നിലവിലെ ലോകകപ്പില്‍ ഇതുവരെ അമേരിക്ക കളിച്ച നാലു മത്സരങ്ങളില്‍നിന്ന് താരം മൂന്ന് ഗോളും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."