പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കൂട്ട ഒപ്പിടല്‍ സമരം നടത്തി
കൊല്ലം: മാസങ്ങളായി ട്രെയിന്‍ സര്‍വിസുകള്‍ വൈകി ഓടുന്നതില്‍ പ്രതിഷേധിച്ച് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തീല്‍ കൊല്ലം റെയില്‍വേ സ്റ്റേഷന് മുന്നില്‍ കൂട്ട ഒപ്പിടല്‍ സമരം നടത്തി.
സ്റ്റേഷന് മുന്നില്‍ സ്ഥാപിച്ച ബാനറില്‍ ഒപ്പിട്ടാണ് യാത്രക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. അശാസ്ത്രീയമായ റെയില്‍വേ ടൈംടേബിള്‍ പുനക്രമീകരിക്കുക, ട്രെയിനുകളുടെ നിരന്തരമായ വൈകിയോട്ടം അവസാനിപ്പിക്കുക, പാസഞ്ചര്‍ ട്രെയിനുകള്‍ പല കാരണങ്ങള്‍ പറഞ്ഞ് റദ്ദാക്കുന്ന നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ മുന്നോട്ട് വച്ചത്.
സമരപരിപാടി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഫോര്‍ഫേഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി. ദേവരാജന്‍, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പരവൂര്‍ സജീബ്, ജെ. ഗോപകുമാര്‍, ജില്ലാ പ്രസിഡന്റ് ടി.പി ദിപുലാല്‍, കാര്യയറ നസീര്‍, സന്തോഷ് രാജേന്ദ്രന്‍, റസലുദ്ദീന്‍ നേതൃത്വം നല്‍കി.
നൂറുകണക്കിന് യാത്രക്കാര്‍ സമരത്തില്‍ പങ്കെടുത്തു. ദിവസവും ട്രെയിന്‍ വൈകുന്നതിന് റെയില്‍വെ വിവിധ കാരണങ്ങള്‍ കണ്ടെത്തുകയാണ്. രാവിലെ 10ന് മുന്‍പ് തിരുവന്തപുരത്ത് എത്തിച്ചേരേണ്ട ഇന്റര്‍സിറ്റി വഞ്ചിനാട് ട്രെയിനുകള്‍ കഴിഞ്ഞ ഒരു മാസത്തെ കണക്കു പരിശോധിച്ചാല്‍ ചുരുക്കം ചില ദിവസങ്ങളില്‍ മാത്രമാണ് കൃത്യത പാലിച്ചിട്ടുള്ളത്. റെയില്‍ പാളങ്ങളുടെ അറ്റകുറ്റപ്പണികളുടെ പേരില്‍ നിരന്തരമായി പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കുന്ന സമീപനം റെയില്‍വെ അവസാനിപ്പിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
റെയില്‍വേയുടെ യാത്രക്കാരോടുള്ള അവഗണന തുടര്‍ന്നാല്‍ തിരുവനന്തപുരം ഡിവിഷന്‍ ഓഫിസിന് മുന്നില്‍ യാത്രക്കാരുടെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പരവൂര്‍ സജീബ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."