ഇന്ത്യയെ അറിയാന്‍ ജാഗ്രിതി യാത്ര
കൊച്ചി: ഇന്ത്യയെ അറിയാന്‍ 15 ദിവസം നീണ്ടുനില്‍ക്കുന്ന ജാഗ്രിതി യാത്രയ്ക്ക് ഡിസംബര്‍ 24ന് മുംബൈയില്‍ തുടക്കമാകുമെന്ന് കേരള വോളണ്ടിയേഴ്‌സ് ടീം പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്രയില്‍ 500 പേര്‍ക്കായിരിക്കും അവസരം. പ്രത്യേക ട്രെയിന്‍ സജ്ജമാക്കി സംഘടിപ്പിക്കുന്ന യാത്രയില്‍ ഓരോദിവസവും ചരിത്രസ്ഥലങ്ങളിലൂടെയുള്ള സന്ദര്‍ശനത്തിനുപുറമെ വിവിധ വിഷയങ്ങളില്‍ സംവാദങ്ങളും നടക്കും. 8000 കിലോമീറ്റര്‍ താണ്ടുന്ന ഈ യാത്ര ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിന്‍ യാത്രയാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. നിലവില്‍ സംരംഭകരോ സംരംഭകരാവാന്‍ താല്‍പര്യമുള്ളവരോ ആയ 20നും 27നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാര്‍ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 30നകം ംംം.ഷമഴൃശശ്യേമവേൃമ.രീാ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
സ്‌പോണ്‍സര്‍ഷിപ്പില്ലാതെ 65,000 രൂപ ഒരാള്‍ക്ക് ചെലവഴിക്കേണ്ടി വരും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ചെലവുകള്‍ക്കായി ജാഗ്രിതി സംഘാടകര്‍ തന്നെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തും. മിട്ടു ടിജി, യദു കൃഷ്ണന്‍, രാഹുല്‍, അശ്വന്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 85928 84455,95676 19749.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."