HOME
DETAILS
MAL
മക്ക വിഖായ അനുമോദന ചടങ്ങും അനുസ്മരണവും സംഘടിപ്പിച്ചു
backup
September 23 2018 | 15:09 PM
മക്ക: മക്ക വിഖായ പ്രവർത്തകർക്കുള്ള അനുമോധന ചടങ്ങും അടുത്ത ദിവസങ്ങളിലായി കേരളത്തിൽ നിന്നും മരണപ്പെട്ട സമസ്ത പണ്ഡിതരുടെ അനുസ്മരണ സദസും മക്ക അസീസിയ ബുർജ് നമാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. രണ്ട് മാസക്കാലത്തോളമായി മക്കയിലുണ്ടായിരുന്ന ഹാജിമാർക്ക് സ്തുത്യർഹമായ സേവനങ്ങൾ ചെയ്ത് സഊദി ഗവൺമെന്റിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രശംസാപത്രങ്ങളടക്കം നേടുകയും ഹാജിമാരുടെ മനസ്സ് തൊട്ട പ്രശംസ നേടുകയും ചെയ്ത മക്ക വിഖായ പ്രതിനിധികളെ എസ് കെ ഐ സി മക്ക സെൻട്രൽ കമ്മിറ്റി അനുമോദിക്കുകയും പ്രശംസാപത്രം വിതരണം നടത്തുകയും ചെയ്തു.
മക്കയിൽ ഹജ്ജ് സമയത്ത് മരണപ്പെട്ട ഹാജിമാരുടെ മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം വീണ്ടും ലഭിച്ച അംഗീകാരപത്രം യോഗത്തിൽ വിതരണം ചെയ്തു. മയ്യിത്ത് പരിപാലന രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്ത കാസർകോട് ഐക്യവേദി സെക്രട്ടറി കൂടിയായ കബീർ കാസർകോടിനെ ഐക്യവേദി പ്രവർത്തകർ പൊന്നാടയണിയിച്ച് ആദരിച്ചു. ഈ വർഷം അഞ്ചു അംഗീകാരപത്രങ്ങളാണ് വിഖായയെ തേടിയെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി മണ്മറഞ്ഞ പണ്ഡിത മഹത്തുക്കളായ എസ് എം കെ തങ്ങൾ തൃശുർ, സുലൈമാൻ ഫൈസി മാളിയേക്കൽ, പി കുഞ്ഞാണി മുസ്ലിയാർ മേലാറ്റൂർ എന്നിവരുടെ അനുസ്മരണവും ദുആ മജ്ലിസും നടത്തി.
യോഗത്തിന്റെ ഉൽഘാനവും അനുസ്മരണ പ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും എസ് വൈ എസ് സഊദി നാഷണൽ കമ്മിറ്റി ചെയർമാനും എസ് കെ ഐ സി നാഷണൽ കമ്മിറ്റി ഉപാധ്യക്ഷനുമായ സയ്യിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ നിർവ്വഹിച്ചു. സന്നത സേവനത്തിന് യുവ ജാഗ്രത എന്ന പ്രക്യപിത ലക്ഷ്യം മുറുകെ പിടിക്കുന്ന ഈ സേവന സംഘത്തിന്റെ പ്രവർത്തനം എല്ലാ സമയത്തും മക്ക തുടരണമെന്നും ഹജ്ജ് വേളയിൽ മരണപ്പെട്ട ഹാജിമരെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് രേഖകൾ ശരിയാക്കുകയും മയ്യിത്ത് പരിപാലനത്തിന് മുന്നിൽ നിൽക്കുകയും എല്ലാ കർമ്മങ്ങൾക്കും മക്ക വിഖായ പ്രവർത്തകർ ഏറ്റവും വലിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരുടെയും സുഖമില്ലാത്തെ ആശുപത്രികളിൽ കഴിഞ്ഞ വരുടെയും ബന്ധുകൾ വിഖായ സേവകർ ചെയ്ത സേവനം അനുസ്മരിച്ചത് ഹൃദയത്തിന്റെ അടിതട്ടിൽ നിന്നാണെന്നുംഅദ്ദേഹം പറഞ്ഞു .
എസ് കെ ഐ സി സഊദി നാഷണൽ കമ്മിറ്റി ചെയർമാൻ ഒമാനൂർ അബ്ദുറഹ്മാൻ മൗലവി അദ്ധ്യക്ഷനായി.വിഖായ കോർഡിനേറ്റർ മുനീർ ഫൈസി മാമ്പുഴ സമാപന പ്രസംഗം നടത്തി, ഉമർ ഫൈസി പട്ടിക്കാട് മജ് ലിസുനൂറിനു നേതൃത്വം നൽകി.സലീം മണ്ണാർക്കാട് ,സെക്കീർ കോഴിച്ചെന, യൂസുഫ് ഒളവട്ടൂർ, മുഹമ്മദ് മണ്ണാർക്കാട്,അബ്ദുറഹ്മാൻ കാസർകോട് പ്രസംഗിച്ചു. സെക്രട്ടറി ഫരീദ് ഐക്കരപ്പടിസ്വാഗതവും ശിഹാബ് ഫൈസി ചെറുവട്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."