HOME
DETAILS
MAL
മുന്നറിയിപ്പില്ലാതെ വൈദ്യുതി ഫീസും മീറ്ററും ഊരിയെടുത്തെന്നു പരാതി
backup
May 20 2017 | 23:05 PM
വേങ്ങര: കുന്നുംപുറം വൈദ്യുതി സെക്ഷനു കീഴില്‍ കുറ്റൂര്‍ നോര്‍ത്തിലേയും പരിസരങ്ങളിലേയും 30 ഉപഭോക്താക്കളുടെ വൈദ്യുതി ഫീസും മീറ്ററും സര്‍വീസ് വയറും ഉള്‍പ്പെടെ മുന്നറിയിപ്പില്ലാതെ വൈദ്യുതി ജീവനക്കാര്‍ ഊരിയെടുത്തെന്നു പരാതി.
മെഷീനില്‍ പ്രിന്റ് ചെയ്ത ബില്‍ ലഭിക്കാത്തതിനാല്‍ ഉടമകള്‍ ഓഫീസില്‍ അന്വേഷിച്ചിരുന്നെങ്കിലും ബില്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം യാതൊരു മുന്നറിയിപ്പുമില്ലാതെ മീറ്ററുള്പ്പെടെ ഊരിയെടുത്ത് കൊണ്ടുപോയത് അപൂര്‍വ നടപടിയാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. നോട്ടീസ് പതിക്കുകകയോ ആവശ്യമായ സമയം നല്‍കുകയോ ചെയ്തിട്ടില്ല. വൈദ്യുതി വകുപ്പിന്റെ അന്യായ നടപടിക്കെതിരെ ഉപഭോക്താക്കള്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."