ഹജ്ജ് 2019; സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സൗത്ത് ഏഷ്യന്‍ മുത്വവ്വഫുമായി നാല് കരാറുകള്‍ ഒപ്പു വെച്ചു
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകവേ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ മക്കയില്‍ എക്‌സിബിഷന്‍ തുടങ്ങി. 'മശാഇര്‍ 1' എന്ന് പേരിട്ട എക്‌സിബിഷനില്‍ ഹാജിമാര്‍ക്കായി ഒരുക്കുന്ന മുഴുവന്‍ സേവനങ്ങളും സൗകര്യങ്ങളും ഉള്‍ക്കൊളളിച്ചിട്ടുണ്ട്. തെക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള മുത്വവ്വഫ് സ്ഥാപനമാണ് മിനയിലെ ആസ്ഥാനത്ത് നാല് ദിവസം നീളുന്ന പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. തീര്‍ഥാടന സേവനം മികച്ചതാക്കുന്ന പുതിയ കാഴ്ചപ്പാടുകളും വേണ്ട മാറ്റങ്ങളും വിവരിക്കുന്നതാണ് പ്രദര്‍ശനം. ദുല്‍ഖഅദ് ഒന്നു മുതല്‍ തീര്‍ഥാടകരുടെ വരവ് ആരംഭിക്കുമെന്നും തീര്‍ഥാടകര്‍ എത്തിയതു മുതല്‍ തിരിച്ചു പോകുന്നതു വരെ അവര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മികച്ചതാണോയെന്ന് ഉറപ്പവരുത്തുമെന്നും ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദന്‍ പഞ്ഞു. വിവിധ ഹജ്ജ് സേന വിഭാഗങ്ങള്‍, സിവില്‍ ഡിഫെന്‍സ്, ഹെല്‍ത്ത് മിനിസ്ട്രി, ഹജ്ജില്‍ വിവിധ സേവനം നല്‍കുന്ന പ്രധാന കമ്പനികള്‍ എന്നിവ തങ്ങളുടെ സേവനങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ എക്‌സിബിഷനില്‍ ഒരുക്കിയിട്ടുണ്ട്.
വിഷന്‍ 2030 ന്റെ ഭാഗമായി കൂടുതല്‍ ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള പദ്ധതികള്‍ ഘട്ടം ഘട്ടമായി സഊദി ഭരണകൂടം ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സേവനള്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സൗത്ത് ഏഷ്യന്‍ മുതവ്വഫ ചെയര്‍മാന്‍ റാഫത്ത് ഇസ്മാഇല്‍ ബദറമായി നാല് സുപ്രധാന ധാരണപത്രങ്ങളില്‍ മക്ക ഡെപ്യൂട്ടി അമീര്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് ഒപ്പു വെച്ചു. ഈ വര്‍ഷത്തെ ഹജ്ജ് പ്രവര്‍ത്തന പദ്ധതി നടപ്പാക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നും 20 ലക്ഷം തീര്‍ഥാടകരുടെ സേവനത്തിനു വളരെ ശ്രദ്ധയോടെയാണ് പ?ദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും സഊദി ഹജ്ജ് ഉംറ മന്ത്രി പറഞ്ഞു.
അതേസമയം, പുതുതായി ചാര്‍ജ് ഏറ്റെടുത്ത ഇന്ത്യന്‍ അംബാസിഡര്‍ ഡോ: ഔസാഫ് സഈദ് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച്ച നടത്തി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ഹാജിമാര്‍ക്കായി ഒരുക്കിയ സൗകര്യങ്ങളില്‍ അംബാസിഡര്‍ മക്ക ഗവര്‍ണര്‍ക്ക് നന്ദി അറിയിച്ചു. ഇന്ത്യന്‍ ഹജ്ജ് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. ഇന്ത്യന്‍ ഹാജിമാര്‍ക്കായി വിപുലമായ സംവിധാനങ്ങളാണ് മക്കയിലും മദീനയിലും ഇന്ത്യന്‍ ഹജ് മിഷന്‍ ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."