പരസ്യമായ വര്‍ഗീയ പ്രചാരണവുമായി ഹിന്ദു ഹെല്പ് ലൈന്‍
കൊച്ചി: പരസ്യമായ വര്‍ഗീയ പ്രചാരണവുമായി ഹിന്ദു ഹെല്പ് ലൈന്‍ വീണ്ടും രംഗത്ത്. ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കാന്‍ ഒരു ലക്ഷം യുവാക്കള്‍ക്ക് ത്രിശൂലം നല്‍കുമെന്ന പ്രഖ്യാപനവുമായാണ് ഹിന്ദു ഹെല്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് രംഗത്തുവന്നിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള ഒരു ലക്ഷം യുവാക്കള്‍ക്ക് ആയിരം ദിവസത്തിനുള്ളില്‍ ത്രിശൂല്‍ ദീക്ഷ നല്‍കുമെന്നാണ് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ത്രിശൂലത്തിന്റെ പടം ഉള്‍പ്പെടെയാണ് പ്രതീഷിന്റെ പോസ്റ്റ്.
നേരത്തെ നിരവധി കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്ത വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള ഹിന്ദു ഹെല്പ് ലൈനിന്റെ രാഷ്ട്രീയ രൂപമായ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് എന്ന സംഘടനയുടെ നാഷനല്‍ സെക്രട്ടറിയായാണ് പ്രതീഷ് സ്വയം പരിചയപ്പെടുത്തുന്നത്. ഇയാള്‍ നേരത്തെയും ഇത്തരത്തില്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ നടപടി സ്വീകരിക്കാന്‍ പൊലിസ് തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."