HOME
DETAILS

വകുപ്പുകള്‍ തമ്മില്‍ നിസഹകരണം; കല്‍പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതികള്‍ വൈകുന്നു

  
backup
May 20 2017 | 23:05 PM

%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b8




പുത്തനത്താണി: തിരൂര്‍ മണ്ഡലത്തില്‍ തിരുനാവായ കുടിവെള്ള പദ്ധതി നടപ്പിലാക്കാതിരിക്കുവാന്‍ സര്‍ക്കാര്‍ തലത്തിലും വകുപ്പുതലത്തിലും രഹസ്യ നീക്കങ്ങള്‍ നടക്കുന്നതായി ആക്ഷേപം. കല്‍പകഞ്ചേരി, വളവന്നൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ ഇരുപത് വര്‍ഷത്തിലധികമായി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന പദ്ധതിയായിരുന്നു തിരുനാവായ കുടിവെള്ള പദ്ധതി. ഇതിന്റെ ഒന്നാം ഘട്ടത്തില്‍ തിരുനാവായ, ആതവനാട്, മാറാക്കര പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തീകരിച്ചു. എന്നാല്‍ കല്‍പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകള്‍ക്കുള്ള രണ്ടാം ഘട്ട പദ്ധതികള്‍ക്കുള്ള ഫണ്ടണ്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിച്ചതായാണ് ആക്ഷേപം.
നിലവില്‍ വാട്ടര്‍ ടാങ്കുകളുടെ നിര്‍മാണം പൂര്‍ത്തിയായി. സി.മമ്മൂട്ടി എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പൈപ്പുകള്‍ സ്ഥാപിക്കുവാന്‍ 50 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തികള്‍ നടക്കുകയാണ്. കുട്ടികളത്താണിയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റും പൂര്‍ത്തിയായി. ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും ബാഫഖി യതീംഖാനക്കു സമീപം സ്ഥാപിച്ചിരിക്കുന്ന പ്രധാന ടാങ്കിലേക്ക് പൈപ്പിടുന്നതില്‍ പൊതുമരാമത്ത് തടസങ്ങള്‍ ഉയര്‍ത്തി പദ്ധതി വൈകിപ്പിക്കുകയാണെന്ന് ആരോപണമുണ്ട്. മാത്രമല്ല, കേരള വാട്ടര്‍ അതോറിറ്റി 54 ലക്ഷം രൂപ അടച്ചിട്ടില്ലെന്നു പി.ഡബ്ലിയു.ഡിയും, എസ്റ്റിമേറ്റ് പി.ഡബ്ലിയു.ഡി തന്നില്ലെന്നു വാട്ടര്‍ അതോറിറ്റിയും പരസ്പരം പഴിചാരി കുടിവെള്ള പദ്ധതിയെ ഇല്ലാതാക്കുവാന്‍ ശ്രമം നടത്തുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
26 കോടിരൂപയാണ് എം.എല്‍.എ യുടെ ഇടപെടലിലൂടെ അനുവദിച്ചത്. ഇതില്‍ പത്ത് കോടി രൂപ ലഭിച്ചു. ഭരണാനുമതി ലഭിച്ച പദ്ധതിക്ക് കേന്ദ്രം ഫണ്ട് നല്‍കിയില്ലെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാരും കൈയൊഴിഞ്ഞ അവസ്ഥയാണിപ്പോള്‍. കല്‍പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാകാന്‍ ഇനിയും എത്ര കാലം കാത്തിരിക്കണമെന്ന ആശങ്കയിലാണ് ജനങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago