വിമര്‍ശകരെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് മൂന്നു സമിതികള്‍ രൂപീകരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലവിലെ നടപടികളെ വിമര്‍ശിക്കുന്ന നാലു നേതാക്കളെ ഉള്‍പ്പെടുത്തി മൂന്നു സമിതികള്‍ക്ക് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി രൂപം നല്‍കി.
സാമ്പത്തിക കാര്യം, വിദേശകാര്യം, ദേശസുരക്ഷ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്താനും നയരൂപീകരണം നടത്താനും കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള സമിതികളാണ് രൂപീകരിച്ചത്. പാര്‍ട്ടിയില്‍ സമൂല മാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിലെ ശശി തരൂര്‍, ഗുലാംനബി ആസാദ്, വീരപ്പമൊയ്‌ലി, ആനന്ദ് ശര്‍മ എന്നിവരെയും ഇവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച പി. ചിദംബരത്തെയും ഉള്‍പ്പെടുത്തിയാണ് സമിതികള്‍ രൂപീകരിച്ചത്.
മൂന്നു സമിതികളിലും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി. ചിദംബരം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ്‌വിജയ് സിങ്, ജയറാം രമേശ് (കണ്‍വീനര്‍) എന്നിവരാണ് സാമ്പത്തികകാര്യ സമിതിയിലുള്ള മറ്റുള്ളവര്‍.
വിദേശകാര്യസമിതിയുടെ കണ്‍വീനര്‍ സല്‍മാന്‍ ഖുര്‍ഷിദാണ്. മന്‍മോഹന്‍ സിങ്, ആനന്ദ് ശര്‍മ, ശശി തരൂര്‍, സാംപ്തഗിരി ഉലാക എന്നിവര്‍ അംഗങ്ങളാണ്. വിന്‍സന്റ് എച്ച്. പാലായാണ് ദേശസുരക്ഷാ സമിതി കണ്‍വീനര്‍. അംഗങ്ങളില്‍ ഗുലാം നബി, വീരപ്പമൊയ്‌ലി, വി. വൈത്തിലിംഗം എന്നിവരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."