കോടികള്‍ വിലമതിക്കുന്ന വിഗ്രഹവുമായി മൂന്നു പേര്‍ പിടിയില്‍
നിലമ്പൂര്‍: കോടികള്‍ വിലമതിക്കുന്ന വിഗ്രഹവുമായി മൂന്ന് പേര്‍ നിലമ്പൂര്‍ പൊലിസിന്റെ പിടിയിലായി. മോഹവില ലഭിക്കുമെന്ന വിശ്വാസത്തില്‍ വില്‍പന നടത്താനെത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് കോഴിക്കോട് സ്വദേശികളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍നിന്നു പിടിച്ചെടുത്ത ദേവീ വിഗ്രഹത്തിന് 400 വര്‍ഷത്തോളം പഴക്കമുണ്ടാവുമെന്ന് പൊലിസ് പറഞ്ഞു.
മൂന്നു കോടി രൂപ വില നിശ്ചയിച്ച് ഗൂഢല്ലൂര്‍ സ്വദേശി മുഖേന ചെന്നൈയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മമ്പാട് പൊങ്ങല്ലൂരില്‍വച്ച് ഇവര്‍ വിഗ്രഹവുമായി പിടിയിലായതെന്ന് പൊലിസ് അറിയിച്ചു. വിഗ്രഹത്തിന്റെ പഴക്കം പരിശോധിക്കുന്നതിനായി പുരാവസ്തു വിഭാഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും ഇതിനു ശേഷമാവും ഇവര്‍ക്കെതിരേ കേസെടുക്കുകയെന്നും പൊലിസ് പറഞ്ഞു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ സി.ഐ കെ.എം ബിജു, എ.എസ്.ഐ സി.പി മുരളീധരന്‍, ടി. ശ്രീകുമാര്‍, എന്‍.ടി കൃഷ്ണകുമാര്‍, എം. മനോജ്, അബ്ദുറഹിമാന്‍, പ്രദീപ് കരുളായി, മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."