പുത്തന്‍ യൂനിഫോമും പുസ്തകങ്ങളുമായി ഫാത്വിമ ഹന്ന ഇനി വരില്ല
കിഴിശ്ശേരി: ഫാത്വിമ ഹന്നക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ ഫാത്വിമ ഹന്ന (14)യുടെ ജനാസ ഇന്നലെ വിളയില്‍ വലിയ ജുമാ മസ്ജിദില്‍ നാട്ടുകാരുടേയും അധ്യാപകരുടേയും സഹപാഠികളുടേയും സാന്നിധ്യത്തില്‍ ഖബറടക്കി. ചര്‍ദ്ദിയും വയറുവേദനയും പിടിപെട്ട് കഴിഞ്ഞ ഏതാനും ദിവസമായി ഫാതിമ ഹന്ന വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. കലശലായ വയറു വേദനയും ചര്‍ദിയും കാരണം കഴിഞ്ഞ 15ന് വിളയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയ ഹന്ന കഴിഞ്ഞ ദിവസം മഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഒന്‍പതാം തരത്തിലേക്കുള്ള പുസ്തകങ്ങള്‍ ഒരുക്കിവച്ചും പുത്തന്‍ യൂണിഫോമും പഠനോപകരണവുമെല്ലാം വാങ്ങി വേനലവധിക്ക് ശേഷം വിദ്യാലയം തുറക്കുന്നതും പ്രതിക്ഷിച്ചിരിക്കെയാണ് നാടിനെ നൊമ്പരത്തിലാഴ്ത്തി ഹന്ന വിടപറഞ്ഞത്.
സമസ്ത 10-ാം തരം പൊതു പരീക്ഷ എഴുതി റിസള്‍ട്ടും കാത്തിരിക്കുകയായിരുന്നു. കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ പ്രിയങ്കരിയായിരുന്ന ഫാത്തിമ ഹന്നയുടെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്കു കാണാനെത്തിയ സഹപാഠികള്‍ക്ക് വിതുമ്പലടക്കാനായില്ല. കടുങ്ങല്ലൂര്‍ ഹാജിയാര്‍പടി കൊട്ടക്കാടന്‍ തെക്കേയില്‍ അഹമദ് കബീറിന്റേയും റഹ്മത്തിന്റെയും മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."