HOME
DETAILS
MAL
കൊവിഡ് വ്യാപനം: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘം
backup
November 21 2020 | 03:11 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ധ സമിതി സന്ദര്‍ശനം നടത്തും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഹരിയാന, രാജസ്ഥാന്, ഗുജറാത്ത്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ദിവസം ഉന്നതതല സംഘങ്ങളെ അയച്ചിരുന്നു. പിന്നാലെയാണ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് സമിതിയെ അയക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ സജീവ കേസുകളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. 15.40 ശതമാനമാണ് നിരക്ക്. ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 18.19 ശതമാനമാണ് നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."