ലോകം സഊദിയിലേക്ക്; ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കം
ജിദ്ദ: കൊവിഡ് പശ്ചാത്തലം അടക്കം ചർച്ചയാകുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കമാകും. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കർമ പദ്ധതി യോഗം ചർച്ച ചെയ്യും. 20 രാഷ്ട്രത്തലവന്മാരും ഓൺലൈനിൽ സംബന്ധിക്കുന്ന ഉച്ചകോടി വൈകിട്ട് ആറരക്കാണ് തുടക്കമാവുക. വൈകിട്ട് നാലുമണിക്ക് വിവിധ വിഷയങ്ങളിലെ ചർച്ചകൾക്കും തുടക്കം കുറിക്കും.
കൊറോണ മഹാമാരി ലോകത്തെയാകെ പിടിച്ചുലക്കുകയും വന്‍ ശക്തികള്‍ പോലും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ലോക സമൂഹത്തിന് ഗുണകരമാകുന്ന സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്ന് കരുതുന്ന ജി-20 ഉച്ചകോടി.
സഊദി ആദ്യമായി അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് വാണിജ്യ നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹിന്റെ ആമുഖ പ്രഭാഷത്തോടെ പ്രധാന ചർച്ചകൾ തുടങ്ങും.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിക്കും.
ലോക സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാനുള്ള കർമ രേഖയും ഉച്ചകോടി തയ്യാറാക്കും. കടബാധ്യതയുള്ള രാജ്യങ്ങൾക്ക് തിരിച്ചടവിന് ആറുമാസം കൂടി ഗ്രൂപ്പ് 20 സാവകാശം നൽകിയിട്ടുണ്ട്. നാളെ വൈകിട്ട് ഉച്ചകോടിയുടെ പ്രഖ്യാപനങ്ങൾ സഊദി ധനകാര്യ മന്ത്രി നടത്തുക. രാഷ്ട്രത്തലവന്മാർ ഓൺലൈനിലാണ് ഉച്ചകോടിയിൽ സംബന്ധിക്കുക.
അതേ സമയം അസാധാരണ സാഹചര്യത്തിലാണ് സഊദി അധ്യക്ഷതയില്‍ ജി-20 രാഷ്ട്ര നേതാക്കള്‍ ഉച്ചകോടി ചേരുന്നതെന്ന് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യത്തോടെയാണ് സഊദി നേരിട്ടത്. ജി-20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതു മുതല്‍ സഊദി സമഗ്ര പദ്ധതി തയാറാക്കിയിട്ടുണ്ട്. സ്ത്രീകളും യുവാക്കളും അടക്കമുള്ളവര്‍ക്ക് ജോലി ചെയ്യാനും അഭിവൃദ്ധി പ്രാപിക്കാനും ഉചിതമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആളുകളെ ശാക്തീകരിക്കുക, ഭൂമിയെ സംരക്ഷിക്കുക, പുതിയ ചക്രവാളങ്ങള്‍ രൂപപ്പെടുത്തുക എന്നീ മൂന്നു കേന്ദ്ര ബിന്ദുക്കള്‍ക്ക് ഈ പ്രോഗ്രാം ഊന്നല്‍ നല്‍കുന്നു.
കൊറോണ മഹാമാരിയുടെ അനന്തര ഫലങ്ങളില്‍നിന്ന് മനുഷ്യ ജീവനും സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കാന്‍ സഊദി ഏറ്റവും വലിയ മുന്‍ഗണന നല്‍കുന്നു. കൊറോണ മഹാമാരിയെ പ്രതിരോധിക്കാനുള്ള ആഗോള ശ്രമങ്ങള്‍ ഏകോപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ മഹാമാരിയുടെ തുടക്കത്തില്‍ തന്നെ സഊദി വിര്‍ച്വല്‍ രീതിയില്‍ ജി-20 രാഷ്ട്ര നേതാക്കളുടെ ഉച്ചകോടി വിളിച്ചുചേര്‍ത്തിരുന്നു. പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങള്‍ക്ക് പിന്തുണയേകാന്‍ സഊദി 50 കോടി ഡോളര്‍ സംഭാവന നല്‍കിയതായും അദ്ദദേഹം പറഞ്ഞു.
ജി-20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആദ്യ അറബ് രാജ്യമാണ് സഊദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."