കാലിക്കറ്റില്‍ നാക് ടീം വിദ്യാര്‍ഥികളും പ്രിന്‍സിപ്പല്‍മാരും പൂര്‍വവിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി
തേഞ്ഞിപ്പലം: നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന് കൗണ്‍സില്‍-നാക്- ടീം കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും ജീവനക്കാരും പ്രിന്‍സിപ്പല്‍മാരും പൂര്‍വവിദ്യാര്‍ഥികളുമായി ചര്‍ച്ചകള്‍ നടത്തി. സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുള്‍പ്പെടെ മുന്നൂറോളം പൂര്‍വവിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഒമ്പതംഗ നാക് ടീം മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായാണ് വിവിധ യോഗങ്ങളില്‍ പങ്കെടുത്തത്.
പുരുഷ-വനിതാ ഹോസ്റ്റലുകള്‍, വനിതാ റിക്രിയേഷന്‍ സെന്റര്‍, ഡേ കെയര്‍, പരീക്ഷാവിഭാഗം, അഡ്മിനിസ്ട്രേഷന്, പ്ലാനിംഗ് ആന്റ് ഡവലപ്മെന്റ്, ജനറല്‍ ആന്റ് അക്കാദമിക്, ഇന്‍സ്ട്രുമെന്റേഷന്‍, ആര്‍ട് ആന്റ് ഫോട്ടോഗ്രാഫി യൂനിറ്റുകളും സംഘം സന്ദര്‍ശിച്ചു. സിന്തറ്റിക് ട്രാക്ക്, ജിംനേഷ്യം, ഇന്‍ഡോര്‍ സ്റ്റേഡിയം, സര്‍വകലാശാലാ പാര്‍ക്ക് എന്നിവ ഒമ്പതംഗ ടീമിലെ എല്ലാവരും സന്ദര്‍ശിച്ചു.
തുടര്‍ന്ന് വൈസ് ചാന്‍സലറുമായി പ്രത്യേക ചര്‍ച്ചയും നടത്തി. കെമിസ്ട്രി, മാത്തമാറ്റിക്സ്, ലൈഫ് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, നാനോ സയന്‍സ്, കൊമേഴ്സ്, സോഷ്യോളജി, ജേര്‍ണലിസം, ലൈബ്രറി സയന്‍സ്, മലയാളം, ലൈഫ് ലോംഗ് ലേണിങ്, ജിയോളജി, ലോ, ഹിസ്റ്ററി, ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഹെല്‍ത്ത് സയന്‍സ് എന്നീ പഠനവകുപ്പുകള്‍ നാക് സംഘം മൂന്ന് ടീമുകളായി തിരിഞ്ഞ് സന്ദര്‍ശിച്ചു. പബ്ലിക്കേഷന്‍ ഡിവിഷന്, എഡ്യുക്കേഷണല്‍ മള്‍ട്ടീമീഡിയ റിസര്‍ച്ച് സെന്റര്‍, പ്രസ്സ് എന്നിവയും സന്ദര്‍ശിച്ചു. ഇന്ന് ഫിനാന്‍സ് ഓഫിസര്‍, വിദ്യാര്‍ഥി ക്ഷേമ ഡീന്‍, ലക്ഷദ്വീപ് വിഭാഗം സെല്‍ ഡീന്‍, കോളജ് ഡവലപ്മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും. തുടര്‍ന്ന് ഗാന്ധിചെയര്‍, ഇ.എം.എസ് ചെയര്‍, ക്രിസ്റ്റ്യന്‍ ചെയര്‍ എന്നിവിടങ്ങളിലെത്തും.
കാന്റീന്, ഗസ്റ്റ് ഹൗസ്, അധ്യാപകരുടേയും ജീവനക്കാരുടേയും താമസസ്ഥലങ്ങള്‍ എന്നിവയും സന്ദര്‍ശിച്ച് വിലയിരുത്തും. എന്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കോര്‍ഡിനേറ്ററുമായി സംഘം സംഭാഷണം നടത്തും. നാളെ കൂടി നാക് ടീം കാംപസില്‍ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."