ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോ. പ്രധാനമന്ത്രിയെ കാണും
കോഴിക്കോട്: അനാഥാലയങ്ങളുടെ രജിസ്ട്രേഷന്, വിദ്യാര്‍ഥികളുടെയും പൂര്വവിദ്യാര്ഥികളുടെയും പുനരധിവാസം തുടങ്ങിയവ സംബന്ധിച്ച് പ്രധാനമന്ത്രിയെയും മേനകാഗാന്ധിയെയും നേരില്‍ കണ്ട് ചര്‍ച്ച നടത്തി നിവേദനം സമര്‍പ്പിക്കാന്‍ ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് തീരുമാനിച്ചു.
കേന്ദ്ര ജോലികളില്‍ സംവരണം വേണമെന്നും, ക്ഷേമപദ്ധതികളില്‍ അനാഥാലയ അന്തേവാസികളെയും പൂര്‍വവിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തണമെന്നും ജെ.ഡി.ടി ഇസ്ലാം കാംപസില്‍ ചേര്‍ന്ന അസോസിയേഷന് യോഗം ആവശ്യപ്പെട്ടു. രക്ഷാധികാരി എടക്കര അബ്ദുല്ല അധ്യക്ഷതവഹിച്ചു. ബഷീര്‍ കല്ലേപ്പാടം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.സി.മുഹമ്മദ് സ്വാഗതം പറഞ്ഞു. നന്മ ഫൗണ്ടേഷന് അക്കാദമിക് ഡയറക്ടര്‍ സുരേഷ് പ്രോജക്ട് വിശദീകരിച്ചു. മുഹമ്മദ് കാസി, അബ്ദുല്‍ ഷാക്കിര്‍ മാസ്റ്റര്‍, അബൂബക്കര്‍ സിദ്ദീഖ്, പി.ഇസ്മായില്‍, മൊയ്തീന്‍കുട്ടി മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുലൈമാന്‍ കുഴിക്കര, എം അഷ്റഫ്, അബ്ദുല്ല, കെ.സി അഹമ്മദ്കുട്ടി, പി.ടി മുഹമ്മദ്, അബ്ദുല്‍ നാസര്‍, അബ്ദുല്‍ നാസര്‍, വി.ടി അബ്ദുല്‍ റഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."