HOME
DETAILS

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച 16 കാരന് മര്‍ദനം

  
backup
June 29 2019 | 18:06 PM

%e0%b4%9c%e0%b4%af%e0%b5%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b1%e0%b4%be%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-2

 


കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച 16കാരനെ ബൈക്കിലെത്തിയ സംഘം മര്‍ദിച്ചു. പരമ്പരാഗതമായ തൊപ്പി ധരിച്ച മുസ്‌ലിം ബാലനെ ബൈക്കിലെത്തിയ സംഘം നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി ഇതിന് തയാറായില്ല. ഇതേതുടര്‍ന്നായിരുന്നു മര്‍ദനമെന്ന് പൊലിസ് അറിയിച്ചു.
കാന്‍പൂരിനടുത്ത ബാര സ്വദേശിയായ മുഹമ്മദ് താജിനെയാണ് മര്‍ദിച്ചത്. കിദ്വായി നഗറിലെ പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം താജിനെ തടഞ്ഞുനിര്‍ത്തി തൊപ്പി ധരിച്ചതിനെ എതിര്‍ക്കുകയും തുടര്‍ന്ന് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നുവെന്ന് ബാരാ പൊലിസ് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍ സിങ് പറഞ്ഞു.
അക്രമികള്‍ പറഞ്ഞത് അനുസരിക്കാതിരുന്നതോടെയാണ് മര്‍ദനമുണ്ടായത്. തന്റെ തൊപ്പി തട്ടിയെടുത്ത് കീറിയെറിയുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തുവെന്ന് കുട്ടി പൊലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. തൊപ്പി ഈ പ്രദേശത്ത് ധരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പും സംഘം നല്‍കിയതായും മുഹമ്മദ് താജ് പറഞ്ഞു.
മര്‍ദനമേറ്റതോടെ രക്ഷതേടി കുട്ടി അലറിക്കരഞ്ഞതോടെ തൊട്ടടുത്തുള്ള ചില കടക്കാര്‍ ഓടിയെത്തിയതോടെ സംഘം ഓടി രക്ഷപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago
No Image

ലുലു ഓഹരി പൊതുജനങ്ങളിലേയ്ക്ക്; ഐ.പി.ഒ പ്രാഥമിക ഓഹരി വില്‍പന നടപടികള്‍ക്ക് തുടക്കമായി

uae
  •  2 months ago
No Image

'ഞാന്‍ കലൈഞ്ജറുടെ പേരമകന്‍, ഒരിക്കലും മാപ്പ് പറയില്ല'സനാതന ധര്‍മ വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഉദയനിധി

National
  •  2 months ago
No Image

ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും ചിത്രീകരിച്ച് ചാനലില്‍; തമിഴ് യുട്യൂബര്‍ നിയമക്കുരുക്കില്‍

National
  •  2 months ago
No Image

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; മുന്നറിയിപ്പ് സൈറണ്‍, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ

International
  •  2 months ago
No Image

കോണ്‍ഗ്രസിന് പുതിയ തലവേദനയായി ഷാനിബ്; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 months ago