HOME
DETAILS

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

  
Ajay
October 21 2024 | 17:10 PM

India entered the semi-finals of the Emerging Asia Cup after defeating the UAE

ദുബായ്: എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് തകർപ്പൻ ജയം. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ എ യെ തോല്‍പ്പിച്ച ഇന്ത്യ എ രണ്ടാം മത്സരത്തില്‍ യുഎഇയെ ഏഴ് വിക്കറ്റിന് അടിച്ചോതുക്കിയാണ് സെമിയിലെത്തിയത്.ആദ്യം ബാറ്റ് ചെയ്ത യുഎഇ  16.5 ഓവറില്‍ 107 റണ്‍സിന് ഓൾ ഔട്ടായപ്പോള്‍ അഭിഷേക് ശര്‍മയുടെ ബാറ്റിങ്ങ് വിസ്ഫോടനത്തിൽ(24 പന്തില്‍ 58) ഇന്ത്യ 10.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി. അഭിഷേകിന് പുറമെ ക്യാപ്റ്റന്‍ തിലക് വര്‍മയുടെയും പ്രഭ്‌സിമ്രാന്‍ സിംഗിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ആറ് റണ്‍സുമായി നെഹാല്‍ വധേരയും 12 റണ്‍സോടെ ആയുഷ് ബദോനിയും പുറത്താകാതെ നിന്നു. എമേര്‍ജിംഗ് ഏഷ്യാ കപ്പ് സെമി ഉറപ്പിക്കുന്ന ആദ്യ ടീമായ ഇന്ത്യക്ക് ബുധനാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഒമാനെയാണ് നേരിട്ടേട്ടത്.

യുഎഇ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തിലെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ(8) ആദ്യ ഓവറില്‍ തന്നെ നഷ്ടപ്പെട്ടു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അഭിഷേക് ശര്‍മയും തിലക് വര്‍മയും ചേര്‍ന്ന് 7.2 ഓവറില്‍ വേ​ഗത്തിൽ ഇന്ത്യൻ സ്കോര്‍ 81 റണ്‍സിലെത്തിച്ചു. അഭിഷേക് അഞ്ച് ഫോറും നാല് സിക്സും പറത്തി 24 പന്തില്‍ 58 റണ്‍സടിച്ച് വിജയത്തിനരികെ വീണപ്പോള്‍ തിലക് വര്‍മ 18 പന്തില്‍ 21 റണ്‍സ് നേടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുഎഇ 16.5 ഓവറില്‍ 107 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. 50 റണ്‍സെടുത്ത രാഹുല്‍ ചോപ്രയും 22 റണ്‍സെടുത്ത ക്യാപ്റ്റനും മലയാളി താരവുമായ ബാസില്‍ ഹമീദും 10 റണ്‍സെടുത്ത മായങ്ക് രാജേഷ് കുമാറും മാത്രമാണ് യുഎഇ  ടീമിനായി രണ്ടക്കം കണ്ടെത്തിയ ബാറ്റർമാർ.

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മായങ്ക് കുമാറിനെ നഷ്ടമായ യുഎഇക്ക് രണ്ടാം ഓവറില്‍  ആര്യാൻഷ് ശര്‍മയുടെ വിക്കറ്റും നഷ്ടമായി.  നിലാൻഷ് കേസ്‌വാനിയും രാഹുല്‍ ചോപ്രയും പ്രതീക്ഷ നല്‍കിയെങ്കിലും മായങ്കിനെ അന്‍ഷുല്‍ കാംബോജ് വീഴ്ത്തി. വിഷ്ണു സുകുമാരന്‍(0), സയ്യിദ് ഹൈദര്‍ ഷാ(4) എന്നിവരെ കൂടി പിന്നാലെ നഷ്ടമായതോടെ 39-5ലേക്ക് കൂപ്പുകുത്തിയ യുഎഇയെ രാഹുല്‍ ചോപ്രയുടെയും ബാസില്‍ ഹമീദിന്‍റെയും പോരാട്ടമാണ് 100 കടത്തിയത്. ഇന്ത്യക്കായി റാസിക് സലാം മൂന്ന് വിക്കറ്റെടുത്തപ്പോള്‍  രമണ്‍ദീപ് സിംഗ് രണ്ടു വിക്കറ്റ് വീഴ്ത്തി.

India has secured a spot in the semi-finals of the Emerging Asia Cup after a convincing victory over the UAE. The team's strong performance showcased their skill and determination, paving the way for their advancement in the tournament. Fans are now eagerly anticipating their next match as India aims for the championship.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു

Cricket
  •  9 days ago
No Image

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍ 

oman
  •  9 days ago
No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  9 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  9 days ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  9 days ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  9 days ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  9 days ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  9 days ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  9 days ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 days ago