സ്വപ്ന സുരേഷിന്റേ ശബ്ദരേഖ; ഇഡിക്ക് വിശദീകരണം നല്‍കാന്‍ അന്വേഷണം വേണമെന്ന് ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങ്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജയില്‍ വകുപ്പിന് നല്‍കിയ കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഇഡിക്ക് വിശദീകരണം നല്‍കാനായാണ് ഋഷിരാജ് സിംഗ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത്.
ശബ്ദം തന്റേതെന്ന് സ്വപ്ന തിരിച്ചറിയുകയും, ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് ജയില്‍വകുപ്പ് കണ്ടെത്തുകയും ചെയ്തതിനാലാണ് അന്വേഷണം നടത്താനാകില്ലെന്ന നിലപാടില്‍ ജയിലധികൃതര്‍ എത്തിയത്. എന്നാല്‍ ഇഡി അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
പ്രാഥമിക അന്വേഷണത്തില്‍ ജയിലില്‍ നിന്നല്ല ശബ്ദരേഖ ചോര്‍ന്നതെന്ന നിഗമനത്തില്‍ എത്തിയ ജയില്‍ ഡിഐജി റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ വിവരങ്ങള്‍ മാത്രം ഡിജിപിയെ ധരിപ്പിക്കുകയായിരുന്നു. സ്വപ്ന ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത് കൊണ്ടാണ് രേഖാമൂലം റിപ്പോര്‍ട്ട് തയ്യാറാക്കാത്തത്.
കേന്ദ്ര ഏജന്‍സിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം. ചോര്‍ച്ചയല്ല, സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് പ്രധാനം എന്നാണ് സര്‍ക്കാര്‍ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."