ഇരുപതിന് പകരം അന്‍പത്: കല്ലാച്ചിയിലും വടകരയിലും മുദ്രപത്രമില്ല
എടച്ചേരി: ഇരുപത് രൂപയുടെ മുദ്രപത്രത്തിന് പകരം അന്‍പത് രൂപയുടെ മുദ്രപത്രം വാങ്ങേണ്ടി വരികയാണ് വടകര മേഖലയിലെ ആവശ്യക്കാര്‍.
ഈ പ്രദേശത്ത് മുദ്രപത്രം ലഭിക്കുന്ന രണ്ട് സ്ഥലങ്ങളാണ് കല്ലാച്ചിയും, വടകരയും.ഇവിടങ്ങളിലെ ട്രഷറികളില്‍ 50 രൂപയില്‍ താഴെയുള്ള മുദ്രപത്രങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ രണ്ടിടത്തുമുള്ള അംഗീകൃത വെണ്ടര്‍മാരുടെ പക്കല്‍ ഇരുപത്, പത്ത് രൂപയുടെ മുദ്രപത്രങ്ങള്‍ ലഭിക്കാത്തത് ഏറെക്കാലമായി.
പത്തിന്റെയും, ഇരുപതിന്റെയും മുദ്രപത്രത്തിന്റെ സ്ഥാനത്ത് ആവശ്യക്കാര്‍ അന്‍പത് രൂപയുടേത് വാങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്.
സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ജന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങി വിവിധ ആവശ്യങ്ങക്കായി ആളുകള്‍ കൂടുതല്‍ തുക നല്‍കി മുദ്രപത്രം വാങ്ങേണ്ട അവസ്ഥയിലാണ്.
വടകര ട്രഷറിയില്‍ ഏറെക്കാലമായി കുറഞ്ഞ വിലയുടെ മുദ്രപത്രം സ്റ്റോക്കില്ലാത്ത നിലയിലായിരുന്നു. കുറച്ച് മുന്‍പ് വരെ 500 രൂപയുടെ താഴെയുള്ളവയും ലഭ്യമല്ലായിരുന്നു. അന്ന് നൂറ് രൂപക്കു പകരം അഞ്ഞൂറ് രൂപയുടെ മുദ്രപത്രം വാങ്ങിക്കേണ്ടി വന്നവരും നിരവധിയാണ്.
ആവശ്യക്കാര്‍ക്ക് പെട്ടെന്ന് കാര്യം നടക്കേണ്ടതിനാല്‍ മുദ്രപത്രം എത്ര പണം കൂടുതലായാലും വാങ്ങിക്കുമെന്നതിനാല്‍ ഉത്തരവാദപ്പെട്ടവര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ആരംഭിച്ച വര്‍ഷം പത്ത് രൂപയ്ക്ക് പകരം നൂറ് രൂപ വരെയുള്ള മുദപത്രം ആയിരക്കണക്കിന് രക്ഷിതാക്കള്‍ വാങ്ങിച്ച സംഭവം ഇതിനുദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."