കോയ കാപ്പാടിനെ ആദരിച്ചു
കാപ്പാട്: എസ്.എസ്.എല്‍.സി, പ്ലസ് ടു, മദ്‌റസ പൊതുപരീക്ഷകളില്‍ വിജയികളായ ജി.സി.സി ചേമഞ്ചേരി കെ.എം.സി.സി അംഗങ്ങളുടെ മക്കളെയും സമസ്ത തിരുവങ്ങൂര്‍ റെയ്ഞ്ചിലെയും നദ്‌വത്തുല്‍ മുജാഹിദീന്‍ മദ്‌റസ പരീക്ഷ വിജയികളെയും അനുമോദിച്ചു.
അംബേദ്കര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടിയ കോയ കാപ്പാടിനെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലിയും സംസ്ഥാന സര്‍ക്കാറിന്റെ യുവ കലാകാരന്‍മാര്‍ക്കുള്ള ഫെല്ലോഷിപ്പ് നേടിയ വലിയകത്ത് സുബൈര്‍ മാസ്റ്ററെ എഴുത്തുകാരന്‍ പി. ഹരീന്ദ്രനാഥും നിസാര്‍ വലിയകത്തിനെ കേരള പി.എസ്.സി അംഗം ടി.ടി ഇസ്മായിലും ഹാഫിള് നയീമിനെ മദ്‌റസ മാനേജ്‌മെന്റ് കമ്മിറ്റി കോഴിക്കോട് ജില്ലാ പ്രസിഡന്റും കാപ്പാട് മഹല്ല് പ്രസിഡന്റുമായ എ.പി.പി തങ്ങളും ശുചിത്വ രംഗത്തെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് നാസര്‍ പണ്ടാരവയലിനെ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.പി ഇബ്രാഹിംകുട്ടിയും പൊന്നാടയും ഉപഹാരങ്ങളും നല്‍കി ആദരിച്ചു.
ലീഗ് ജില്ലാ സെക്രട്ടറി എന്‍.പി അബ്ദുസ്സമദ്, മണ്ഡലം പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ ബാഫഖി, സെക്രട്ടറി അലി കൊയിലാണ്ടി, എം. അഹമ്മദ്‌കോയ ഹാജി, എസ്.കെ അബൂബക്കര്‍ ബാഖവി, ഉമ്മര്‍ നടമ്മല്‍, ഏരത്ത്കണ്ടി മുസ്തഫ എന്നിവര്‍ നല്‍കി.
എം.പി മൊയ്തീന്‍കോയ, ശരീഫ് മാസ്റ്റര്‍, മുസ്തഫ ഏരൂല്‍, കല്ലില്‍ ഇമ്പിച്ചി അഹമ്മദ് ഹാജി, മുനീര്‍ മാസ്റ്റര്‍, സാലിഹ് കാപ്പാട്, സൈനുല്‍ ആബിദ്, മഹമൂദ് മദീന, സുഹറ മഹബൂബ്, റസീനാ ഷാഫി, ബല്‍ക്കീസ് മുസ്തഫ, അഫ്‌സാ മനാഫ്, ഷാഹിദ താവണ്ടി, പി.പി ശ്രീജ സംസാരിച്ചു. സാദിഖ് അവീര്‍ അധ്യക്ഷനായി. അനസ് കാപ്പാട് സ്വാഗതവും ഫൈസല്‍ അഭയം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."