താമരശ്ശേരിയില്‍ വീണ്ടും മോഷണ പരമ്പര
താമരശ്ശേരി: താമരശേരി ടൗണിലും പരിസരങ്ങളിലും മോഷണം തുടര്‍ക്കഥയാകുന്നു. ഞായറാഴ്ച പുലര്‍ച്ചെ ചുങ്കത്തെ നിരവധി കടകളില്‍ മോഷണം നടന്നു. ചുങ്കം കെ.ജി സ്റ്റോര്‍, ഹില്‍വാലി റോഡിലെ ഇ.കെ.എച്ച് ഇന്‍ട്രസ്റ്റയീല്‍, കെ.കെ ഫ്‌ളോര്‍ മില്‍, ഐ.ടെക് അലുമിനിയമം ഫാബ്രിക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
എല്ലാ മോഷണങ്ങളും ഒരേ സ്വഭാവത്തിലുള്ളതാണെന്ന് പൊലിസ് പറയുന്നു. പൂട്ടുകള്‍ പാരകൊണ്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. മോഷണശ്രമത്തിനിടെ ശനിയാഴ്ച പുലര്‍ച്ചെ 4.30ന് ഹില്‍വാലി റോഡിലൂടെ നടന്നുവരികയായിരുന്ന പ്രദേശവാസിയെകണ്ട് റൂം തുറക്കാന്‍ ഉപയോഗിച്ച പാര, കൊടുവാള്‍ എന്നിവ ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു.കഴിഞ്ഞ കുറച്ചു മാസങ്ങളായി താമരശേരി ടൗണിലും പരിസരങ്ങളിലും മോഷണ പരമ്പര തുടര്‍ക്കഥയാവുകയാണ്. പല കടകളും കുത്തിത്തുറന്ന് സാധനങ്ങളും പണവും മോഷ്ടിക്കുകയും കടകളില്‍ നാശനഷ്ടം വരുത്തിവക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഉടമകള്‍ പൊലിസില്‍ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടാകുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. രണ്ടുമാസത്തിനിടെ വലിയ മോഷണങ്ങള്‍ നടന്നിട്ടും പൊലിസ് നടപടികള്‍ ശക്തമാക്കുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടികള്‍ എടുക്കുമെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും പ്രതികളെ മാത്രം പിടികൂടാന്‍ കഴിയാത്ത അവസ്ഥയാണ്. പൊലിസിന്റെ രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."