നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ മുംബൈ സിറ്റിക്ക് തോല്‍വി
പനാജി: ഐ.എസ്.എല്ലില്‍ കരുത്തുകൂട്ടിയെത്തിയ മുംബൈ സിറ്റിയെ ഒരു ഗോളിന് തോല്‍പ്പിച്ച് നോര്‍ത്ത് ഈസ്റ്റ് യൂനൈറ്റഡ്. 49-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ നോര്‍ത്ത് ഈസ്റ്റിന്റെ ഘാന താരം ക്വെസി അപീയ ആണ് വിജയ ഗോള്‍ നേടിയത്.
സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം കരുത്തരായ താരങ്ങളുമായി ഇറങ്ങിയ മുംബൈ ടീം കളിയില്‍ മുഴുസമയം ആധിപത്യം പുലര്‍ത്തിയെങ്കിലും വിജയവഴി കണ്ടില്ല. അഹമ്മദ് ജാഹു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും വിനയായി.
The reason why @NEUtdFC were awarded the penalty!
— Indian Super League (@IndSuperLeague) November 21, 2020
Watch the match LIVE on @DisneyplusHSVIP - https://t.co/MOwUv4CVMl and @OfficialJioTV.
For live updates ? https://t.co/oObQS3k7Xp#ISLMoments #HeroISL #LetsFootball https://t.co/E8lSC3h2m4 pic.twitter.com/4j9X6WlEZ5
ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായ പെനാല്‍റ്റി ലഭിക്കുകയായിരുന്നു. ബോക്‌സിനകത്ത് മുംബൈ താരം റോളിന്‍ ബോര്‍ജസിന്റെ ഹാന്റ് ബോളാണ് പെനാല്‍റ്റിയിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."