HOME
DETAILS

വരട്ടെ ഒരു ജനകീയ പ്രതിരോധം കൂടി

  
backup
November 21 2020 | 23:11 PM

51658-2313131

 

നമ്മുടെ ഭരണവര്‍ഗ രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെ ഒരു ഗുണമുണ്ട്. അവര്‍ എന്തുചെയ്യുന്നതും നാട്ടുകാര്‍ക്കു വേണ്ടിയാണ്. കൊണ്ടുവരുന്ന ചെറുതും വലുതുമായ പദ്ധതികളെല്ലാം നാട്ടുകാര്‍ക്കു വേണ്ടി തന്നെയാണ്. കൊച്ചിക്കാര്‍ക്ക് സുഖമായി വണ്ടിയോടിച്ചു പോകാന്‍ ഉണ്ടാക്കിയതാണ് പാലാരിവട്ടം മേല്‍പാലം. കിഫ്ബിയായാലും ലൈഫായാലും നാട്ടുകാര്‍ക്കു വേണ്ടി തന്നെ. എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയെ കൊണ്ടുവന്നു കരാറേല്‍പിച്ചത് കേരള ജനതയ്ക്ക് മുടങ്ങാതെ വെളിച്ചം കിട്ടാന്‍ വേണ്ടിയായിരുന്നെന്ന് ആര്‍ക്കാണറിയാത്തത്. അവര്‍ ഇങ്ങനെ മാറിമാറി വന്ന് നടപ്പാക്കിയ പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളുമൊക്കെ ചേര്‍ന്നാണ് കേരളത്തെ ഈ പരുവത്തിലാക്കിയത്.


ഇങ്ങനെ നാടിനു വേണ്ടി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നെന്നിരിക്കും. അതുപിന്നെ ഓരോകാലത്തും പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കും പിന്നെ എല്ലാകാലത്തും മാധ്യമങ്ങള്‍ക്കും വേറെ പണിയൊന്നുമില്ലല്ലോ. അവര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവിടെ അഴിമതി, ഇവിടെ അഴിമതി എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും. പിന്നെ ചിലതിലെല്ലാം അഴിമതി നടന്നെന്നുമിരിക്കും. അതും ജനങ്ങള്‍ക്കു വേണ്ടി തന്നെയാണ്. ഈ അഴിമതിപ്പണമൊക്കെ നേതാക്കളോ അവരുടെ കുടുംബമോ മറ്റാര്‍ക്കും കൊടുക്കാതെ വെട്ടിവിഴുങ്ങുകയാണെന്ന് ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കില്‍ അതു തെറ്റാണ്. അതു പോകുന്നതും ജനങ്ങളിലേക്കു തന്നെയാണ്.


ചെറുതായാലും വലുതായാലും ഒരു പാര്‍ട്ടി നടത്തിക്കൊണ്ടുപോകാന്‍ വലിയ പണച്ചെലവു വരും. പാര്‍ട്ടികളുടെ വലുപ്പച്ചെറുപ്പത്തിന നുസരിച്ച് അതില്‍ ഏറ്റക്കുറച്ചിലുണ്ടാകുമെന്നു മാത്രം. നാട്ടിലെ ഏറ്റവും വലിയ തൊഴില്‍മേഖലയാണ് ഭരണവര്‍ഗ രാഷ്ട്രീയം. മറ്റു പണിക്കൊന്നും പോകാതെ മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തനമെന്ന പേരില്‍ ശമ്പളം, അല്ലെങ്കില്‍ അലവന്‍സ് വാങ്ങി പ്രവര്‍ത്തിക്കുന്നവര്‍ നിരവധിയാണ്. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം പോലും അത്ര വരുമെന്നു തോന്നുന്നില്ല. പിന്നെ നമ്മുടെ വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞതുപോലെ ഒരു പാര്‍ട്ടിയായാല്‍ അതിന് സ്വന്തമായി പൊലിസും അന്വേഷണ ഏജന്‍സിയും കോടതിയുമൊക്കെ വേണം. അതിനും പുറമെ ഗുണ്ടകളുടെ സേവനവും അനിവാര്യമാണ്. അവരെ നിയന്ത്രിച്ചു കൊണ്ടുനടക്കാനും വെട്ടും കുത്തും കൊലയുമൊക്കെ ആസൂത്രണം ചെയ്ത് ചുമതലയേല്‍പ്പിക്കാനും എല്ലാ പാര്‍ട്ടികള്‍ക്കും കുഞ്ഞോ മുതിര്‍ന്നതോ ഒക്കെയായ അനന്തന്‍മാരെ വേണം. ആക്രമണങ്ങള്‍ കേസായി മാറുമ്പോള്‍ കേസ് നടത്താന്‍ വക്കീലുമാര്‍ക്ക് വലിയ തുകകള്‍ നല്‍കണം. ജയിലിലാകുന്ന ഗുണ്ടകളുടെ വീട്ടുചെലവ് ബന്ധപ്പെട്ട പാര്‍ട്ടി തന്നെ നടത്തണം. മറ്റു പാര്‍ട്ടിക്കാര്‍ കൊല്ലുന്ന രക്തസാക്ഷികളുടെ കുടുംബങ്ങളെയും സംരക്ഷിക്കണം. കേസുകളിലെ സാക്ഷികളെ കൂറുമാറ്റാന്‍ പണം വാരിയെറിയണം. ഗുണ്ടകള്‍ക്ക് ജയിലില്‍ മദ്യവും മയക്കുമരുന്നുമൊക്കെ എത്തിച്ചുകൊടുക്കണം. എല്ലാം കൂടി നോക്കുമ്പോള്‍ ഭീമമായ ചെലവ്.


പ്രഖ്യാപിച്ചു നടത്തുന്ന പാര്‍ട്ടി ഫണ്ട് പിരിവില്‍ നിന്ന് ഇതിന്റെ നാലിലൊന്നു പോലും കിട്ടില്ല. അപ്പോള്‍ പിന്നെ അതിനു വേറെ മാര്‍ഗങ്ങള്‍ നോക്കേണ്ടിവരും. അഴിമതിയാണ് ധനസമാഹരണത്തിന് ഏറ്റവും എളുപ്പമുള്ള വഴി. ആ പണം മുകളില്‍ പറഞ്ഞ വിഭാഗങ്ങളെല്ലാം ചേര്‍ന്ന ജനസമൂഹത്തിന്റെ ഉപജീവന മാര്‍ഗമാണ്. പാര്‍ട്ടി തൊഴിലാളികളും ഗുണ്ടകളുമൊക്കെ ജനങ്ങള്‍ തന്നെയാണ്. അവരുടെ ജീവിതമാര്‍ഗമാണ് വിവാദങ്ങളുണ്ടാക്കി ചിലര്‍ മുടക്കുന്നത്.


അങ്ങനെ വരുമ്പോള്‍ ജനങ്ങളെ അണിനിരത്തി അതിനെ നേരിടുക തന്നെ വേണ്ടിവരും. ജനജീവിതം വഴിമുട്ടിക്കാനുള്ള ശ്രമങ്ങളെ നേരിടേണ്ട ബാധ്യത ജനങ്ങള്‍ക്കുണ്ട്. അത്തരത്തിലൊന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നതിനെതിരേ സി.പി.എം ഏതാനും ദിവസം മുമ്പ് ജനകീയ പ്രതിരോധമെന്ന പേരില്‍ നടത്തിയ ധീര ത്യാഗോജ്ജ്വല സമരം. അതുകൊണ്ടു തീര്‍ന്നില്ല. ഇടതുമുന്നണിയെ മൊത്തം തന്നെ അണിനിരത്തി സമരത്തിനിറങ്ങാനുള്ള ആലോചന നടക്കുന്നുമുണ്ട്.
മുന്‍ മന്ത്രി ഇബ്‌റാഹീംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ യു.ഡി.എഫിനും ഈ വഴി ആലോചിക്കാവുന്നതാണ്. രാഷ്ട്രീയപ്രതിയോഗികളെ ഭരണമുപയോഗിച്ച് വേട്ടയാടുന്നു, രാഷ്ട്രീയമായും നിയമപരമായും നേരിടും തുടങ്ങി നടപ്പുരീതിയനുസരിച്ച് തുടക്കത്തില്‍ പറയേണ്ടതെല്ലാം നേതാക്കള്‍ പറഞ്ഞുകഴിഞ്ഞു. അടുത്ത ഘട്ടം പോര്‍ക്കളത്തിലിറങ്ങലാണ്. അതിനു മടിച്ചുനില്‍ക്കരുത്. ജനങ്ങളെന്നാല്‍ സി.പി.എമ്മുകാരോ സി.പി.ഐക്കാരോ മാത്രമല്ല. കോണ്‍ഗ്രസുകാരും ലീഗുകാരും കേരള കോണ്‍ഗ്രസുകാരുമൊക്കെ ജനങ്ങള്‍ തന്നെയാണ്.

സി.എ.ജി റിപ്പോര്‍ട്ടിലെ
കരടും പൊടിയും

കിഫ്ബി എന്ന സംവിധാനം നേരത്തെ തന്നെ കേരളത്തിലുണ്ടായിരുന്നെങ്കിലും ജീവനില്ലാതെ കിടക്കുകയായിരുന്നു അത്. അതിനെ ജീവന്‍വപ്പിച്ച് കേരളത്തിന്റെ വികസനക്കുതിപ്പിനുള്ള എന്‍ജിനാക്കി മാറ്റിയെടുത്തത് ഇന്നത്തെ ധനമന്ത്രി തോമസ് ഐസക്കാണ്. കയറുവ്യവസായത്തിന്റെ ഡോക്ടറായ ഐസക്കിന് കേരള വികസനത്തിനു ബാധിച്ച ദീനത്തെക്കുറിച്ച് നന്നായറിയാം. ആ ദീനത്തിനു പറ്റിയ മരുന്നാണ് കിഫ്ബിയെന്നു കണ്ടെത്തിയത് ചെറിയ കാര്യമല്ല.


അങ്ങനെ കിഫ്ബിയെ ഉഷാറാക്കി ഐസക് കളത്തിലിറക്കി. കിഫ്ബി വഴി പണം സമാഹരിച്ച് സംസ്ഥാനത്തെ വലുതും ചെറുതുമായ വികസന പദ്ധതികള്‍ക്ക് അത് കൈയയച്ച് നല്‍കിത്തുടങ്ങി. പലിശക്കണക്കൊന്നും കാര്യമാക്കാതെ വന്‍തോതില്‍ വായ്പയെടുത്തായിരുന്നു കിഫ്ബിയുടെ ധനസമാഹരണം. എന്നാല്‍ വായ്പ എന്ന പേര് അധികമൊന്നും ഐസക് പറഞ്ഞിരുന്നില്ല. പണ്ട് ബൂര്‍ഷ്വാ മൂരാച്ചികളുടെ ഭരണത്തില്‍ എ.ഡി.ബിയില്‍ നിന്നും മറ്റും വായ്പയെടുത്തതിനെതിരേ കരി ഓയില്‍ സമരം വരെ നടത്തിയ വിപ്ലവപ്രസ്ഥാനത്തിന് സ്വന്തം ഭരണത്തില്‍ വായ്പയെടുക്കുന്നു എന്നൊക്കെ പറയുന്നതില്‍ ഇത്തിരി ചമ്മലുണ്ടാകുന്നതു സ്വാഭാവികമല്ലേ. അതുകൊണ്ട് മസാല പുരട്ടിയ ബോണ്ടെന്നൊക്കെ പറഞ്ഞാണ് പണം സമാഹരിക്കുന്നത്.
അങ്ങനെ കേരളം വികസനപാതയില്‍ മുന്നോട്ടു കുതിക്കുമ്പോഴാണ് ഉടക്കുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) വരുന്നത്. ഏതു ഭരണകാലത്തായാലും വികസനപ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും തകരാറ് കണ്ടെത്തി ശകുനംമുടക്കലാണല്ലോ സി.എ.ജിയുടെ പണി. കിഫ്ബിയുടെ 2,150 കോടിയുടെ മസാല ബോണ്ട് ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇപ്പോള്‍ സി.എ.ജിയുടെ കണ്ടെത്തല്‍. അതെല്ലാം എഴുതിച്ചേര്‍ത്ത് സി.എ.ജി ഒരു റിപ്പോര്‍ട്ടുണ്ടാക്കി ധനകാര്യ വകുപ്പിലെത്തിച്ചു. ഇങ്ങനെ വേണ്ടാതീനം പറഞ്ഞാല്‍ വികസന നായകനായ ഐസക്കിനു സഹിക്കുമോ. അതു കണ്ട സങ്കടത്തില്‍ അദ്ദേഹം ഇങ്ങനെ ഒരു കരട് റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്നും അതു സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള നീക്കമാണെന്നുമൊക്കെ പറഞ്ഞുപോയി.


ഉടന്‍ തന്നെ അത് കരടല്ലെന്നും അന്തിമ റിപ്പോര്‍ട്ടാണെന്നും മന്ത്രി ചട്ടം ലംഘിച്ച് അതു പുറത്തുവിട്ടെന്നുമൊക്കെ പറഞ്ഞ് പലരും പുകിലുണ്ടാക്കി. നിയമസഭയുടെ അവകാശം ലംഘിച്ചെന്ന പരാതി സ്പീക്കര്‍ക്കു മുന്നിലെത്തി. വൈകാതെ അത് അന്തിമ റിപ്പോര്‍ട്ടാണെന്നു തന്നെ പറഞ്ഞ് മന്ത്രി തിരുത്തിയെങ്കിലും വികസനവിരോധികള്‍ക്ക് വിടാന്‍ ഭാവമില്ല. സത്യത്തില്‍ റിപ്പോര്‍ട്ടില്‍ ഇത്തിരി കരടും പൊടിയുമൊക്കെയുണ്ടെന്നും അതു വികസനത്തില്‍ കരടാകുമെന്നുമൊക്കെയാണ് മന്ത്രി പറയാനുദ്ദേശിച്ചത്. സംസ്ഥാന സര്‍ക്കാരിനെ വളഞ്ഞിട്ടാക്രമിക്കാന്‍ എന്‍.ഐ.എയ്ക്കും ഇ.ഡിക്കുമൊക്കെ ഒപ്പം സി.എ.ജിയും കൂടുന്നതു കണ്ട സങ്കടത്തില്‍ അതു പറഞ്ഞപ്പോള്‍ പറ്റിപ്പോയ നാക്കുപിഴയാകണം. അതൊന്നും പറഞ്ഞാല്‍ വികസനവിരോധികള്‍ സമ്മതിച്ചുകൊടുക്കില്ലല്ലോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  37 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  43 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  13 hours ago