സൈനികനീക്കത്തിന് തയാറെടുക്കാന്‍ വ്യോമസേനാ മേധാവിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: നിര്‍ദേശം കിട്ടിയാലുടന്‍ സൈനികനീക്കത്തിന് തയാറെടുക്കണമെന്നാവശ്യപ്പെട്ടു വ്യോമസേനയിലെ ഓഫിസര്‍മാര്‍ക്ക് എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവയുടെ നിര്‍ദേശം. നിലവില്‍ പ്രത്യേക സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് 12,000 ഓഫിസര്‍മാര്‍ക്ക് വ്യോമസേനാ മേധാവി ഇത്തരമൊരു നിര്‍ദേശമടങ്ങിയ കത്ത് നല്‍കിയത്.
വ്യോമസേനാ മേധാവിയായി ചുമതലയേറ്റു മൂന്നു മാസത്തിനുശേഷം മാര്‍ച്ച് 30നാണ് കത്തയച്ചതെന്നാണു ലഭ്യമായ വിവരം. ഇപ്പോഴത്തെ പ്രത്യേക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, ചെറിയ നോട്ടിസ് കാലയളവിലും ഓപറേഷന് സജ്ജമാകണമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ ചില ഭീഷണികള്‍ നേരിടുന്നുണ്ട്. ഇത്തരമൊരവസ്ഥയില്‍ സൈനിക നടപടിക്ക് തയാറായിരിക്കേണ്ടതുണ്ടെന്നും കത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. വര്‍ഷങ്ങളായി രാജ്യം ഭീഷണി നേരിടുകയാണ്. പാകിസ്താനില്‍ നിന്ന് ഇന്ത്യ നിഴല്‍ യുദ്ധമാണ് നേരിടുന്നത്. നിരവധി ഭീകരാക്രമണങ്ങളാണ് കശ്മിര്‍ നേരിടുന്നത്. പൊതുജനങ്ങളെ അസ്ഥിരപ്പെടുത്തുന്ന നീക്കമാണ് ഇവിടെ ഭീകരരില്‍ നിന്ന് ഉണ്ടാകുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം വ്യോമസേനക്ക് മുന്‍പ് ചില മികവുകള്‍ നേടാനാവാതിരുന്ന കാര്യവും സാങ്കേതികവിദ്യ ആര്‍ജിക്കുന്നതില്‍ സേനാംഗങ്ങള്‍ മുന്നില്‍ നില്‍ക്കേണ്ട ആവശ്യകതയും കത്തില്‍ പറയുന്നുണ്ട്. മനുഷ്യത്വപരമായി പ്രവര്‍ത്തിക്കാന്‍ സൈന്യത്തിന് ഉത്തരവാദിത്തമുണ്ടെന്നും അതുകൊണ്ട് അധാര്‍മികമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്നും എയര്‍ചീഫ് മാര്‍ഷല്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."