സ്വകാര്യ ബസ് മേഖല രൂക്ഷമായ പ്രതിസന്ധിയിലെന്ന്
സുല്‍ത്താന്‍ ബത്തേരി: സ്വകാര്യബസ് മേഖല അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ സറണ്ടര്‍ ചെയ്തത് 100ബസുകള്‍. ഇന്ധന വിലവര്‍ധനവും സ്പെയര്‍ പാര്‍ട്സുകളുടെ വിലവര്‍ധനവുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ജില്ലയില്‍മാത്രം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രതിസന്ധിയെ തുടര്‍ന്ന് 100 ബസുകളാണ് പെര്‍മിറ്റ് സറണ്ടര്‍ ചെയ്തത്. അഞ്ചുവര്‍ഷം മുമ്പ് 375 ബസുകളാണ് ജില്ലയില്‍ സര്‍വിസ് നടത്തിയിരുന്നത്. ഇതിപ്പോള്‍ 275 ആയി കുറഞ്ഞു. കെ.എസ്.ആര്.ടി.സി ബസുകളുടെ കടന്നുകയറ്റവും, വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന കണ്‍സഷനും സ്വകാര്യ ബസ് മേഖലയുടെ തകര്‍ച്ചക്ക് കാരണമാവുന്നുണ്ടെന്നാണ് ഉടമകളുടെ വാദം. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ അതികം താമസമില്ലാതെ സംസ്ഥാനത്തെ നിരത്തുകളില്‍ നിന്നും സ്വകാര്യ ബസുകള്‍ അപ്രത്യക്ഷമാകുമെന്നും ഇവര്‍ പറയുന്നു. ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറകണമെന്നാണ് ഉടമകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."