പ്രതീകാത്മക പി.എസ്.സി പരീക്ഷയുമായി ഉദ്യോഗാര്‍ഥികള്‍
കോഴിക്കോട്: ജില്ലാ സഹകരണ ബാങ്കുകളിലെ അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ 24ന് സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതീകാത്മക പി.എസ്.സി പരീക്ഷ നടത്തും.
'പരീക്ഷ എഴുതുവാന്‍ മാത്രം വിധിക്കപ്പെട്ടവര്‍' എന്ന മുദ്രാവാക്യവുമായി രാവിലെ 10ന് ആരംഭിക്കുന്ന പരീക്ഷ സാധാരണ പി.എസ്.സി പരീക്ഷയുടെ ഇരട്ടി സമയമുണ്ടാകും.
ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക്, കാഷ്യര്‍ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതീകാത്മക പരീക്ഷ.
മുഖ്യമന്ത്രിയ്ക്കും സഹകരണ മന്ത്രിയ്ക്കും റാങ്ക് പട്ടികയിലുള്ള 6000 ഓളം ഉദ്യോഗാര്‍ഥികള്‍ നേരിട്ട് പരാതി അയക്കാനും കോഴിക്കോട് ചേര്‍ന്ന റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ യോഗം തീരുമാനിച്ചു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സി.പി പ്രജി അധ്യക്ഷനായി. സഹീര്‍ കാലടി, രജീഷ് കണമ്പത്ത്, ഷാനിഷ് വടകര, അരുണ്‍ ബാലു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."